പാകിസ്താനില്‍ 1,800 ഇമ്രാന്ഖാന് അനുകൂലികള്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിലേര്‍പ്പെട്ട 1,800 പ്രതിപക്ഷ പാര്‍ട്ടി അനുയായികളെ അറസ്റ്റ് ചെയ്തു. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ റാലിക്കുവേണ്ടി പൊലിസിന്റെ കണ്ണുവെട്ടിച്ചു നഗരത്തില്‍ എത്തണമെന്ന് ഇമ്രാന്ഖാന് പ്രവര്‍ത്തകരോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്താനിരിക്കെയാണ് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്കെതിരേ രാജ്യവ്യാപകമായി പൊലിസ് നടപടി തുടങ്ങിയത്. ഖാന് അനുകൂലികള്‍ കലാപത്തിനു ശ്രമിക്കുന്നുവെന്നാണ് പൊലിസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഖാന് അനുകൂലികളും പൊലിസും തമ്മില്‍ തലസ്ഥാനത്തു സംഘര്‍ഷമുണ്ടായിരുന്നു. പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ നേരിട്ടത്.
തലസ്ഥാനത്തു പ്രകടനം നടത്തുന്നതിന് ഇമ്രാന്‍ഖാനെ കോടതിയും വിലക്കിയിട്ടുണ്ട്. രണ്ടുമാസത്തേക്കാണ് ഇസ്ലാമാബാദില് പൊതുറാലികള്‍ കോടതി വിലക്കിയത്.
പനാമ രേഖകളില്‍ നവാസ് ശരീഫിന്റെയും കുടുംബത്തിന്റെയും പേരുവന്നതോടെയാണ് നവാസ് ശരീഫിനെതിരേ അഴിമതിയാരോപണവുമായി ഇമ്രാന്ഖാന് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."