ഷര്‍ബത് ഗുലയെ വിട്ടയക്കുമെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ രേഖയുമായി പാകിസ്താനില്‍ പിടിയിലായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലയെ വിട്ടയക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഗുലയുടെ കേസ് റദ്ദാക്കാനാണു നീക്കം. അഫ്ഗാന്‍ യുദ്ധത്തിനിടെ നാഷനല്‍ ജിയോഗ്രഫിക് മാഗസിനില്‍ 'അഫ്ഗാന്‍ മൊണോലിസ' എന്ന പേരില്‍ ഗുലയുടെ ചിത്രം കവറായി ചിത്രീകരിച്ചിരുന്നു.
യുദ്ധത്തെ തുടര്‍ന്ന് പാകിസ്താനിലേക്കു കടന്ന ഗുലയെ പെഷാവറില്‍ വച്ചു കഴിഞ്ഞ ദിവസമാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഗുലയ്ക്കു നിയമസഹായം നല്‍കുമെന്ന് നാഷനല്‍ ജിയോഗ്രഫിക് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിയിരുന്നു.
ഗുലയ്‌ക്കെതിരേയുള്ള കേസ് റദ്ദാക്കുന്നതു സര്‍ക്കാര്‍ പെഷാവര്‍ കോടതിയെ അറിയിക്കും. ഗുലയ്ക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണു യഥാര്‍ഥ കുറ്റക്കാര്‍. അവര്‍ക്കെതിരേയാണു നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. ഗുലയെ അഫ്ഗാനിലേക്ക് അയക്കാന്‍ രേഖയും പാകിസ്താന്‍ നല്‍കും.
1984ല്‍ സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശകാലത്തു വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു ക്യാംപില്‍ വച്ചാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി ഗുലയുടെ ചിത്രം പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."