കേരളാ യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പി.ജി സ്‌പോട്ട് അഡ്മിഷന്‍
സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ഗവ. എയ്ഡഡ് സ്വാശ്രയ യു.ഐ.ടി കോളജുകളിലേക്ക് രണ്ട്, മൂന്ന് തിയതികളില്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് എം.എ, എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ആ ദിവസങ്ങളില്‍ നിലവില്‍ ഒഴിവുള്ള എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒന്‍പത് മണിമുതല്‍ 10 മണി വരെ രജിസ്റ്റര്‍ ചെയ്യുന്ന എസ്.സി എസ്.ടി വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. നവംബര്‍ രണ്ടിന് എം.എസ്‌സി, എം.കോം വിഷയങ്ങള്‍ക്കും നവംബര്‍ മൂന്നിന് എം.എ വിഷയങ്ങള്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.
ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് രാവിലെ ഒമ്പത് മണിമുതല്‍ 11 മണി വരെയാണ് രജിസ്‌ട്രേഷന്‍. സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടേണ്ടതിന് ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നും അനുവദനീയമായ കാലയളവിനുള്ളില്‍ ലഭിച്ച ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുതല്ല. യോഗ്യത തെളിയിക്കുതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഹാജരാക്കണം. നിശ്ചിത പ്രവേശന ഫീസായ 110 രൂപ720 രൂപ അന്നുതന്നെ ഒടുക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഭാവത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും പരിഗണിക്കും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരണം. കേരള സര്‍വകലാശാലയുടേതല്ലാത്ത മറ്റ് സര്‍വകലാശാല ബിരുദമുള്ളവര്‍ കേരള സര്‍വകലാശാലയുടെ യോഗ്യത (എലിജിബിലിറ്റി) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ട്, മൂന്ന് തിയതിലെ പ്രവേശനത്തിനുശേഷം ഒഴിവുവരുന്ന എസ്.സിഎസ്.ടി സീറ്റുകള്‍ നിയമാനുസൃതം മറ്റ് സംവരണ വിഭാഗങ്ങളിലേക്ക് മാറ്റപ്പെടും.
എം.ഫില്‍ സീറ്റൊഴിവ്
യൂനിവേഴ്‌സിറ്റി കോളജിലെ എം.ഫില്‍ പ്രോഗ്രാമുകളില്‍ ഇക്കണോമിക് പഠനവകുപ്പില്‍ എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റും കെമിസ്ട്രി പഠനവകുപ്പില്‍ എസ്.സിഎസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതവും ഒഴിവുകളുണ്ട്. താല്‍പര്യമുള്ള എസ്.സിഎസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ നവംബര്‍ ഏഴ് രാവിലെ 10.30-ന് അതത് പഠനവകുപ്പുകളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ബിരുദ സര്‍ട്ടിഫിക്കറ്റ്:
അപേക്ഷ
ബിരുദ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ദിഷ്ട അപേക്ഷാഫാറത്തിനോടൊപ്പം ഫീസ് അടച്ചതിന്റെ അസല്‍ രസീതുംഡിമാന്‍ഡ് ഡ്രാഫ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റുകള്‍, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ (എസ്.എസ്.എല്‍.സിഎച്ച്.എസ്.സിബിരുദം) പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുതല്ല.
യോഗ ആന്‍ഡ് മെഡിറ്റേഷന്‍
കോഴ്‌സ് - ഇന്റര്‍വ്യൂ
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിന്റെ പ്രവേശന ഇന്റര്‍വ്യൂ നവംബര്‍ 14 രാവിലെ 11ന് പി.എം.ജിയിലെ സി.എ.സി.ഇ.ഇ ഓഫിസില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കോഴ്‌സ് ഫീസുമായി രാവിലെ 11 മണിക്ക് ഹാജരാകണം. ഫോണ്‍. 0471-2302523.
സീറ്റൊഴിവ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിന് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്രീഡിഗ്രി, പ്ലസ് ടു ജയം. ഫീസ് 6,000- രൂപ. അപേക്ഷാഫീസ് 100 രൂപ. ക്ലാസുകള്‍: രാവിലത്തെ ബാച്ച് ഏഴ് മണിമുതല്‍ ഒമ്പത് മണിവരെയും വൈകുന്നേരത്തെ ബാച്ച് അഞ്ച് മണിമുതല്‍ ഏഴ് മണിവരെയുമാണ്. താല്‍പര്യമുള്ളവര്‍ പി.എം.ജിയിലെ സി.എ.സി.ഇ.ഇ ഓഫിസുമായി ബന്ധപ്പെടുക. ഫോ. 0471-2302523.
എം.ബി.എ പുതുക്കിയ
ടൈംടേബിള്‍
പുനക്രമീകരിച്ച നാലാം വര്‍ഷ എം.ബി.എ പരീക്ഷയുടെ വൈവ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി).
എം.സി.എ ടൈംടേബിള്‍
നവംബര്‍ ഒമ്പതിന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം - റഗുലര്‍ & സപ്ലിമെന്ററി, 2006 സ്‌കീം - മേഴ്‌സി ചാന്‍സ് & സപ്ലിമെന്ററി) പരീക്ഷയുടെയും നവംബര്‍ 16-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം - റഗുലര്‍, 2011 സ്‌കീം -സപ്ലിമെന്ററി, 2006 സ്‌കീം - സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്) പരീക്ഷയുടേയും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി).
എം.ഫില്‍ ഫലം
കാര്യവട്ടം ഹിന്ദി പഠനവകുപ്പ്, സോഷ്യോളജി പഠനവകുപ്പ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് പഠനവകുപ്പ് എന്നിവയുടെ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (2015-16 ബാച്ച്) ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗി ്‌ലൃലശെ്യേ.മര.ശി).
ബി.എച്ച്.എം ഫലം
ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (2011 & 2006 സ്‌കീം) ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി). പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 26 വരെ അപേക്ഷിക്കാം.
ബി.ടെക് പരീക്ഷ
നവംബറില്‍ നടത്തുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ ഏഴ് (50 രൂപ പിഴയോടെ നവംബര്‍ ഒമ്പത്, 250 രൂപ പിഴയോടെ നവംബര്‍ 11) വരെ ഓലൈനായി അപേക്ഷിക്കാം. ട്രാന്‍സിറ്ററി, മേഴ്‌സി ചാന്‍സ്, സെഷണല്‍ ഇംപ്രൂവ് ചെയ്ത വിദ്യാര്‍ഥികളും സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."