HOME
DETAILS
MAL
ജോക്വിം ലോ 2020 വരെ ജര്‍മന്‍ കോച്ചായി തുടരും
backup
October 31 2016 | 19:10 PM
മ്യൂണിക്ക്: ജര്‍മനിയുടെ ദേശീയ ഫുട്ബോള്‍ ടീം പരിശീലകന് ജോക്വിം ലോ 2020വരെ കോച്ചായി തുടരും. 2018 ലോകകപ്പോടെ പരിശീലക സ്ഥാനമൊഴിയുമെന്നു പ്രഖ്യാപിച്ചിരുന്ന ലോയുടെ കരാര്‍ 2020ലെ യൂറോ കപ്പു വരെ നീട്ടാന്‍ ജര്‍മന്‍ ഫുട്ബോള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ അസിസ്റ്റന്റ് കോച്ചായി ജര്‍മന്‍ ടീമിനൊപ്പം ചേര്‍ന്ന ലോ 2006 ലോകകപ്പിനു ശേഷം ടീമിന്റെ മുഖ്യ പരിശീലകനായി മാറുകയായിരുന്നു. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ ലോയ്ക്ക് സാധിച്ചിരുന്നു.
പത്തു വര്‍ഷമായി ജര്‍മനിയെ ഒരുക്കുന്ന ലോ 2020വരെ പരിശീലക സ്ഥാനത്തു തുടര്‍ന്നാല്‍ 14 വര്‍ഷം ടീമിനൊപ്പം ചെലവാക്കും. അങ്ങനെ വന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ ടീമിനെ പരിശീലിപ്പിച്ച കോച്ചുമാരുടെ പട്ടികയില്‍ ലോയും അംഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."