പൂവ്വച്ചല്‍ ഖാദറിന് ആസ്വാദക സദസിന്റെ ആദരം
കോഴിക്കോട്: മലയാള ഗാനശാഖയുടെ ഇലപൊഴിയും കാലമാണ് പുതിയ സാഹചര്യത്തിലുള്ളതെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍. ജില്ലയിലെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ആര്‍ട്ട് ബീറ്റിന്റെ നേതൃത്വത്തില്‍ ഗാനരചയിതാവ് പൂവ്വച്ചല്‍ ഖാദറിന് നല്‍കിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാറിന്റെ വേര്‍പാടോടെ ദുര്‍ബലമായ മലയാള ഗാനശാഖയെ പോഷിപ്പിച്ചതിന് പൂവച്ചല്‍ ഖാദറിനെ പോലുള്ളവര്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആര്‍ട്ട് ബീറ്റ് കാലിക്കറ്റ് പ്രസിഡന്റ് എ.കെ മുഹമ്മദാലി അധ്യക്ഷനായി. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എ അസീസ്, പുതുപ്പാടി കൃഷ്ണന്‍കുട്ടി, ഇ.വി ജ്യോതി, ലത്തീഫ് പറമ്പില്‍, കെ.വി ജ്യോതി പ്രകാശ് സംബന്ധിച്ചു.
തുടര്‍ന്ന് സുനില്‍കുമാര്‍, നിഷാദ്, ആതിര തുടങ്ങിയ ഗായകര്‍ പങ്കെടുത്ത പൂവച്ചല്‍ നൈറ്റും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."