കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
മാറഞ്ചേരി: ജനതാദള്‍ യുവിന്റെ ആഭിമുഖ്യത്തില്‍ വെളിയംങ്കോട് പഞ്ചായത്ത് കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പച്ചത്തേങ്ങ സംഭരണം നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
പച്ചതേങ്ങ സംഭരണം പുനസ്ഥാപിക്കുക, കര്‍ഷക പെന്ഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുക. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ജനതാദള്‍ യു വെളിയംങ്കോട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ നാരായണന് ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ വടമുക്ക് അധ്യക്ഷനായി. കെ.എം ഭുവനേഷ് കുമാര്‍, എ.ബി ഉമ്മര്‍കുട്ടി, ടി.ബി സെമീര്‍, ഇ.കെ മൊയ്തുണ്ണി, മുഹമ്മദാലി അയിരൂര്‍, യു.എം ലത്തീപ്, ടി ഷാനവാസ് സംസാരിച്ചു.
സി ഗംഗാധരന്, കെ നിസാര്‍, കെ ചന്ദ്രന്, എം.കെ നിസാര്‍, മുഹമ്മദ് കുട്ടി മാര്‍ച്ചിന് നേതൃത്വം നല്കി. എരമംഗലം സെന്‍ട്രലില്‍ നിന്നുമാരംഭിച്ച് മാര്‍ച്ച് നഗരം ചുറ്റി വെളിയംങ്കോട് കൃഷിഭവനു മുന്നില്‍ സമാപിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."