മണ്ണാര്‍ക്കാട് പോളിങ് 78 ശതമാനം: സമാധാനപരം; ഇരുമ്പകച്ചോലയില്‍ മാവോയിസ്റ്റ് സാന്നിധ്യം
മണ്ണാര്‍ക്കാട്: പതിനാലാമത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പോളിങ് 78 ശതമാനം കടന്നു. കഴിഞ്ഞ വര്‍ഷം 72.65 ശതമാനമായിരുന്നു പോളിങ്. പോളിങ് പൊതുവെ സമാധാനപരമായിരുന്നു. അക്രമ സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു.
ഈ മേഖലയില്‍ കേന്ദ്രസേന അടക്കമുളള സോനയുടെ സുരക്ഷ ശക്താമാക്കിയാണ് വോട്ടെടുപ്പ് നടന്നത്. വെറ്റിലച്ചോല കോളനിയിലാണ് മാവോയിസ്റ്റുകളെത്തിയതെന്നാണ് അറിയുന്നത്.
തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തരുതെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടതായും കോളനിവാസികള്‍ പൊലിസിനെ അറിയിച്ചു. എന്നാല്‍ പോളിങിനെ ബാധിച്ചില്ല. അട്ടപ്പാടി ഉള്‍പ്പെടെയുളള മലയോര ആദിവാസി മേഖലകളിലും പോളിങ് ഇപ്രാവശ്യം ശക്തമാണ്. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധനേടിയ മത്സരം നടന്ന മണ്ണാര്‍ക്കാട് പതിവില്‍ നിന്ന് വിപരീതമായി ന്യൂനപക്ഷ ശക്തി കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെയുളള നിലപാട് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പോളിങ് ശക്തമാവാന്‍ കാരണമായതായാണ് പൊതുവെയുളള വിലയിരുത്തലുകള്‍. ബൂത്തുകളിലെല്ലം രാവിലെ ഏഴു മണി മുതല്‍ തന്നെ നീണ്ട നിരയായിരുന്നു. ഉച്ചക്ക് ശേഷം മഴ ശക്തമാവുമെന്ന ആശങ്കയും രാവിലെ പോളിങ് ഉയരാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."