HOME
DETAILS
MAL
നൂറ്റിനാലാം വയസിലും ഐ.എന്‍.എ ഭടന് അപ്പുനായര് വോട്ട് രേഖപ്പെടുത്തി
backup
May 16 2016 | 22:05 PM
ആനക്കര: ഐ.എന്‍.എ ഭടനും സ്വാതന്ത്ര സമര സേനാനിയുമായ അപ്പുനായര് 104 ാംവയസിലും ആനക്കര ഡയറ്റ് ലാബ് സ്കൂളിലെ 6ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് പേരമകനും കോണ്‍ഗ്രസ് നേതാവുമായ എം.എസ്. കരുണാകരനും മകള്‍ ചന്ദ്രവല്ലിയുമോടൊപ്പം വോട്ട് ചെയ്യാനെത്തിയത്. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച് നാട്ടിലെത്തിയ ശേഷം ഒറ്റ ഇലക്ഷനുപോലും വോട്ട് രേഖപ്പെടുത്താതിരുന്നിട്ടല്ല. ഇത്തവണയും പ്രായാധിക്യത്താല്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനെത്തിയത്. ഈ ബൂത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടറും ഇദ്ദേഹമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."