ഭക്ഷണംതേടി മാവോവാദികള്‍ നാട്ടിന്‍ പുറങ്ങളില്‍
കരുളായി: മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്തില്‍ മാവോവാദികളെത്തി ഭക്ഷ്യവസ്തുകള്‍ ശേഖരിച്ചു മടങ്ങി. നെല്ലിക്കുത്ത് വനവുമായി ചേരുന്ന സ്ഥലത്തെ വള്ളിക്കാട്ടില്‍ സീനത്തിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ നാലംഗ മാവോവാദി സംഘമെത്തിയത്.
ഇവരുടെ വീടിന്റെ മുറ്റത്തുനിന്നു ഭര്‍ത്താവിനോട് സംസാരിച്ചു. വനം വാച്ചര്‍മാരാണെന്നു കരുതിയാണ് ഇദ്ദേഹം ആദ്യം സംഘത്തോട് സംസാരിച്ചത്. ശേഷം തങ്ങള്‍ മാവോവാദികളാണെന്ന് സ്വയം പരിചയപെടുത്തുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനുമാണ് വീടിന്റെ മുറ്റത്തുവന്നത്. മറ്റു ര@ണ്ടുപേര്‍ താഴെ ഇരിക്കുകയായിരുന്നു. സമീപവാസികളെക്കൂടി വിളിക്കുമോയെന്നു മാവോവാദികള്‍ ചോദിച്ചെങ്കിലും വീട്ടുകാര്‍ തയാറായില്ല.
ഇവര്‍ എത്തിയ സമയത്ത് ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലു@ണ്ടായിരുന്നത്. അല്‍പസമയത്തിനു ശേഷമാണ് മകന്‍ വീട്ടിലെത്തിയത്. ഈ സമയം സംഘത്തിലു@ണ്ടായിരുന്ന സ്ത്രീ ഫാരിസേ എന്നു വിളിച്ചതായും മകന്‍ ഫാരിസ് പറഞ്ഞു.
എല്ലാവരുടെ കൈവശവും ബാഗ്ഗും തോക്കും മറ്റ് ആയുധങ്ങളും ഉ@ായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം വീട്ടുകാരോട് സംസാരിച്ച ശേഷം ചോറും കോഴിക്കറിയും പൊതിഞ്ഞ് വാങ്ങുകയും മറ്റു ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തശേഷമാണ് സംഘം മടങ്ങിയത്. സംഘം പോയതിനു തൊട്ടുപിറകെ വീട്ടുക്കാരി ഭയന്നു ബോധരഹിതയായതായും ഇവര്‍ പറഞ്ഞു.
ഷാഹിദ് കോഴിക്കോട് എന്ന് പരിചയപെടുത്തിയാണ് സംഘത്തിലെ മലയാളി സംസാരിച്ചത്. എന്നാല്‍, പൊലിസെത്തി മാവോവാദികളുടെ ചിത്രങ്ങള്‍ കാണിച്ചപ്പോഴാണ് വന്നയാളുകള്‍ സോമനും സുന്ദരിയുമാണെന്ന് തിരിച്ചറിഞ്ഞത്. പൂളക്കപ്പാറ വനം ഔട്ട്‌പോസ്റ്റില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേ ഇങ്ങോട്ടേക്കുള്ളൂ. ഇവര്‍ക്കായി പൊലിസ് വനത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി.സെപ്റ്റംബര്‍ 26ന് മാവോവാദികള്‍ മു@ണ്ടക്കടവില്‍ പൊലിസുമായി വെടിവയ്പ് നടത്തിയിരുന്നു. അന്ന് അവിടെയെത്തിയ സംഘത്തിലും സോമനു@ണ്ടായിരുന്നു. ര@ണ്ടാഴ്ച പൊലിസ് വനത്തില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."