ജലസേചന പദ്ധതികള്‍ ഇപ്പോഴും നോക്കുകുത്തികളാകുന്നു
കരുളായി: മലയോരത്ത് വരള്‍ച്ച കടുക്കുമ്പോഴും പരിഹാരം കാണേ@ ജലസേചന പദ്ധതികള്‍ ഇപ്പോഴും നേക്കുകുത്തികളാവുന്നു. ഈ വര്‍ഷം നേരത്തെയാണ് വേനല്‍ കടന്നുവന്നത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ മേഖലയില്‍ കുറഞ്ഞ മഴയാണ് ലഭ്യമായതും. ഈ കാരണങ്ങള്‍ കൊ@െല്ലാം തന്നെ മലയോരത്ത് ഇത്തവണ കടുത്ത വരള്‍ച്ചയാണ് നേരിട്ടു കൊ@ിരിക്കുന്നത്. വര്‍ഷക്കാലത്ത് മഴകുറഞ്ഞാലും തുലാമാസത്തില്‍ മഴ ലഭിക്കുമെന്നതിനാല്‍ വെള്ള ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നതാണ് കര്‍ഷകരുടെ പ്രതീക്ഷയെങ്കില്‍ തുലാം 13 ആയിട്ടും മഴകിട്ടിയിട്ടില്ലാത്തിനാല്‍ കര്‍ഷകരുടെ പ്രതീക്ഷകളും വര@ുണങ്ങുകയാണിപ്പോള്‍.
കഴിഞ്ഞ പതിനഞ്ച് ദിവസം മുന്‍പാണ് കര്‍ഷകര്‍ പാടം പൂട്ടി നെല്‍ കൃഷിയിറക്കിയത്. എന്നാല്‍ കരുളായിയില്‍ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങാളാണ് വേനലിന്റെ കാഠിന്യത്താല്‍ വര@ുണങ്ങിയിട്ടുള്ളത്. എന്നാല്‍ വരള്‍ച്ച ബാധിത മേഖലയിലെ കൃഷികള്‍ക്ക് വെള്ളമെത്തിക്കാനായി കരുളായി കരിമ്പുഴയോരത്തെ അത്തിക്കലില്‍ ജലസേചനത്തിനുള്ള കിണറുകളും മറ്റും സൗകര്യങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചിരുന്നെങ്കിലും ഇപ്പോഴും നേക്കുകുത്തിയായി നില്‍ക്കുകയാണ്. പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും ജലം എത്തിക്കാന്‍ കഴിയില്ലെങ്കിലും ഒട്ടുമിക്ക ഭാഗത്തെയും വരള്‍ച്ച തടയാനാവും. എന്നാല്‍ പദ്ധതി പുന:സ്ഥാപിക്കാനായി പദ്ധതി തയാറാക്കുകയും ഫ@് വെക്കുകയും ചെയ്തിട്ടു@െന്നാണ് അറിയുന്നത്. എന്നാല്‍ ഇതേവരെ പദ്ധതി പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തികള്‍ ഒന്നും തന്നെയാരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."