മുന്‍ഗണനാ പട്ടിക; ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
തിരൂര്‍: മുന്‍ഗണനാ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു ജില്ലാ താലൂക്ക് സപ്ലൈ ഓഫിസിന്റെ നേത്യത്വത്തില്‍ പരിശീലനം നല്‍കി. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, താലൂക്കുകളിലെ ഉദ്യോഗസ്ഥ കമ്മിറ്റി അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.
പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരായിരുന്നു പരിശീലനത്തില്‍ പങ്കെടുത്തത്. ആക്ഷേപങ്ങളില്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഓഫിസില്‍ സൗകര്യമില്ലെങ്കില്‍ പരിസരത്തെ സ്‌കൂളുകളിലോ മദ്‌റസകളിലോ സൗകര്യമേര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാന കേന്ദ്ര, പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍, വരുമാന നികുതി അടക്കുന്നവര്‍, ആയിരം സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍, 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍, ഒരു ഏക്കര്‍ ഭൂമിയുള്ളവര്‍ എന്നിവര്‍ ലിസ്റ്റില്‍നിന്ന് ഒഴിവാകും. എന്നാലിത് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു ബാധകമല്ല. കാന്‍സര്‍, ഓട്ടിസം രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍ തുടങ്ങിയവരെ സംസ്ഥാന ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ചും പരാതി പരിശോധിക്കേണ്ട രീതിയെക്കുറിച്ചും ലിസ്റ്റില്‍നിന്ന് ഒഴിവാക്കാനുള്ള നിബന്ധനകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കി. മുന്‍ഗണനാ ലിസ്റ്റില്‍ ഇടം നേടിയാലും അഞ്ചു വര്‍ഷത്തിന് പകരം ഓരോ വര്‍ഷവും ലിസ്റ്റ് സംബന്ധിച്ച് കൃത്യമായ പരിശോധനയുണ്ടാകുമെന്നും ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
ട്രെയ്‌നര്‍ മധുഭാസ്‌കര്‍, തിരൂര്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസര്‍ ഫൈസല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."