ക്ഷേത്രത്തില്‍ ദീപാവലി ആഘോഷത്തിനിടേ പൊലിസിനെ അക്രമിച്ച സംഭവം: അഞ്ചുപേരെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: ചാലാട് ധര്‍മശാസ്ത ക്ഷേത്രത്തില്‍ ദീപാവലി ആഘോഷത്തിനിടെ അഞ്ചുപേരെ പൊലിസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കായി ഇന്നലെ പുലര്‍ച്ചെ റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയ മുഖ്യപ്രതികളായ അഞ്ചുപേരെക്കുറിച്ച് വിവരം ലഭിച്ചത്.
ചാലാട്ടെ നിഖിലടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ ടൗണ്‍ പൊലിസ് വധശ്രമത്തിനു കേസെടുത്തു.
അക്രമത്തില്‍ ടൗണ്‍ അഡീഷണല്‍ എസ്.ഐ രാഘവന്, ഗ്രേഡ് എ.എസ്.ഐമാരായ ജയപ്രകാശ്, രഘൂത്തമന്, പൊലിസുകാരായ ലക്ഷ്മണന്, പ്രകാശന് എന്നിവര്‍ക്കാണു പരിക്കേറ്റത്.
പൊലിസ് അനുമതിയില്ലാതെ രാത്രി പത്തിനുശേഷം ഗാനമേള നടത്തിയ സംഭവത്തില്‍ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ മുരളി, കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."