തിരുമേനിയിലെ മുനിയറകള്‍ മഹാശിലായുഗ സ്മാരകങ്ങളെന്നു പഠനസംഘം
ചെറുപുഴ: മഹാശിലായുഗത്തിന്റെ ചരിത്ര സ്മാരകങ്ങള്‍ ജില്ലയുടെ പല ഭാഗത്തും ഉണ്ടെണ്ടങ്കിലും അവ സംരക്ഷിക്കപ്പെടുന്നില്ലെന്നു ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ് പഠനസംഘം പറഞ്ഞു. മലയോരത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുനിയറകളും പരിശോധിച്ചു പഠനം നടത്തിയ സംഘമാണ് മഹാശിലായുഗ സ്മാരകങ്ങളുടെ പ്രാധാന്യം ചൂണ്ടണ്ടിക്കാട്ടിയത്.
അപൂര്‍വങ്ങളായ ചരിത്ര സ്മാരകങ്ങള്‍ പലതും നാശത്തിന്റെ വക്കിലാണ്. പല പ്രദേശത്തും 2500 മുതല്‍ 3000 വര്‍ഷം മുന്‍പു ജനവാസമുണ്ടായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് മുനിയറകള്‍. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ചെങ്കല്ലില്‍ കൊത്തിയുണ്ടണ്ടാക്കിയ വലിയ അറകളാണിവ. ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവും ഇവയില്‍ നിന്ന് ലഭ്യമാണ്.
ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ചെങ്കല്ല് തുരക്കുന്നതിനേക്കാള്‍ ഭംഗിയുള്ളതാണ് ഇവയുടെ നിര്‍മ്മാണം. മനോഹരമായ അടപ്പുകളും ഫിനിഷിംഗും അതിശയിപ്പിക്കുന്നതാണ്. സ്‌കൂളുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇവ സംരക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു.
ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സും ആലുവ യു.സി കോളജും ചേര്‍ന്നാണ് കേരളത്തില്‍ ചരിത്രസ്മാരകങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്.
പുരാവസ്തു പഠനത്തോടൊപ്പം നരവംശത്തെക്കുറിച്ചും ഇവര്‍ പഠനം നടത്തുന്നു. ജില്ലയില്‍ മാടായിപ്പാറ, കണ്ണപുരം, പീലിക്കോട്, ഏറ്റു കുടുക്ക, തിരുമേനി, കരിയക്കര, പാടിയോട്ടുചാല്‍ വാതില്‍ മട തുടങ്ങിയ സ്ഥലങ്ങളിലുള്ള ഗുഹകളും മുനിയറകളും ഇവര്‍ പരിശോധിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലയിലേയ്ക്ക് പോയി.
സംഘത്തില്‍ പ്രൊഫ. ജനിപീറ്റര്‍, പ്രോജക്ട് അസോസിയേറ്റ് സി.കെ.പ്രവീണ്‍, ഫോട്ടോഗ്രാഫര്‍ കെ.മുഹമ്മദ്, കോഓര്‍ഡിനേറ്റര്‍ അബു ജോസഫ് തുടങ്ങിയവരാണുള്ളത്.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി.എന്‍.ഗോപി, സാമൂഹിക പ്രവര്‍ത്തകനായ എം.വി.രാഘവന്‍ പാടിയോട്ടുചാല്‍, സുനില്‍ ആമ്പിലേരി, പി.എം.സെബാസ്റ്റ്യന്‍, ജോര്‍ജ് അമ്പാട്ട് തുടങ്ങിയവര്‍ പഠന സംഘത്തെ പ്രാദേശികമായി സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."