HOME
DETAILS
MAL
കാര്‍ അപകടത്തില്‍ പെട്ടു
backup
October 31 2016 | 22:10 PM
തളിപ്പറമ്പ്: കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചു തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ ഏഴോടെ തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ പുഷ്പഗിരി ഇറക്കത്തിലായിരുന്നു അപകടം. പൂവ്വത്തെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയുടെ ഷെവര്‍ലെ ബീറ്റ് കാറാണ് അപകടത്തില്‍പെട്ടത്. തളിപ്പറമ്പിലേക്കു വരികയായിരുന്ന കാര്‍ രാവിലെ പെയ്ത മഴയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു 20 മീറ്റര്‍ അപ്പുറം സൈന്‍ ബോര്‍ഡില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. വാഹനത്തിനകത്തു കുടുങ്ങിയ യാത്രക്കാരനെ നാട്ടുകാര്‍ എത്തിയാണു പുറത്തെടുത്തത് ഇയാള്‍ക്കു നിസ്സാര പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."