തെരുവുനായ ഭീതിയില്‍ വിളക്കന്നൂര്‍ ഗ്രാമം
ഒരു മാസത്തിനിടെ പത്തോളം വളര്‍ത്തു മൃഗങ്ങളെ നായ്ക്കള്‍ കടിച്ചു കൊന്നു
ആലക്കോട്: തെരുവ് നായ ശല്യം രൂക്ഷമായതോടെ നടുവില്‍ പഞ്ചായത്തിലെ വിളക്കന്നൂര്‍ പ്രദേശവാസികള്‍ ഭീതിയില്‍.
സമീപ പ്രദേശങ്ങളായ മാവിലംപാറ, താഴെ വിളക്കന്നൂര്‍ എന്നിവിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഒരു മാസത്തിനിടെ പത്തോളം വളര്‍ത്തു മൃഗങ്ങളെയാണു നായ്ക്കള്‍ കടിച്ചു കൊന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. അങ്കണവാടിയിലേയും എല്‍.പി സ്കൂളിലെയും പിഞ്ചു കുട്ടികള്‍ നായ്ക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
റബര്‍ ടാപ്പിങിനായി പുലര്‍ച്ചെ ഇറങ്ങുന്നവരെ നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതു പതിവായിരിക്കുകയാണ്.
തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."