HOME
DETAILS
MAL
വിദ്യാര്‍ഥിനികള്‍ക്ക് ഭീഷണി: സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍
backup
October 31 2016 | 22:10 PM
ചക്കരക്കല്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍.
പാളയം സ്വദേശി വയലാന്‍ പ്രേമനെ(35)യാണ് ചക്കരക്കല്‍ എസ്.ഐ പി ബിജു അറസ്റ്റുചെയ്തത്. ഏതാനും വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കോളജ് കാന്റിനില്‍ നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഇവിടെയെത്തിയ പ്രേമന് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. കോളജ് വിട്ട് പോവണമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ നല്കിയ പരാതിയില്‍ പറയുന്നു. തൊഴില്‍സമരം നടക്കുന്ന കോളജ് ഭാഗികമായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനികള്‍ കോളജിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."