മഴയത്തും മാറാത്ത തിരഞ്ഞെടുപ്പാവേശം
ജില്ലയില്‍ വോട്ടെടുപ്പ് സമാധാന പരം
ജില്ലയില്‍ 77.69 ശതമാനം പോളിങ്
ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് പുതുക്കാട് മണ്ഡലത്തില്‍
കുറവ് പോളിങ് ശതമാനം ഗുരുവായൂര്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.69 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് പുതുക്കാട് മണ്ഡലത്തിലാണ്. ആകെ 80.98 ശതമാനം പേര് ഇവിടെ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ശതമാനം ഗുരുവായൂരാണ്. 73.13 ശതമാനം പേര് മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്്. ജില്ലയിലെ ഓരോ മണ്ഡലത്തിലേക്കും വോട്ടിംഗ് ശതമാനം ചുവടെ.
ചേലക്കര - 79.01, കുന്ദംകുളം - 78.65, ഗുരുവായൂര്‍ - 73.13, മണലൂര്‍ - 76.33, വടക്കാഞ്ചേരി - 80.25, ഒല്ലൂര്‍ - 77.5, തൃശൂര്‍ - 73.34, നാട്ടിക - 76.22, കൈപ്പമംഗലം - 79.35, ഇരിങ്ങാലക്കുട - 77.32, പുതുക്കാട് - 80.98, ചാലക്കുടി - 78.65, കൊടുങ്ങല്ലൂര്‍ - 79.29. രാത്രി 8.30 വരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുളള വിവരങ്ങളാണ് ഇവ. അവസാന കണക്കുകള്‍ വരുന്നതോടെ ഇതില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
രാവിലെ മന്ദഗതിയിലാണ് പോളിങ് ആരംഭിച്ചതെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടതോടെ പോളിങ് നിരക്ക് ഉയര്‍ന്നു. രാവിലെ ചുരുക്കം ചില പോളിങ്് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് നിസാര തകരാറുകള്‍ ഉണ്ടായെങ്കിലും അവയെല്ലാം പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ അവയൊന്നും പോളങ് ശതമാനത്തെ ബാധിച്ചില്ല. കാര്യമായ ക്രമസമാധാന പ്രശ്നങ്ങളൊന്നും ജില്ലയിലൊരിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടര്‍മാരെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി. രതീശന് അഭിനന്ദിച്ചു. വോട്ടെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും സമാധാനപരമാക്കുന്നതിനും സഹകരിച്ച വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇരു മുന്നണികളുടേയും അഭിമാന മണ്ഡലമായ വടക്കാഞ്ചേരിയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തിയപ്പോള്‍ അന്തിമ ഫലവും പ്രവചനാതീതം തീര്‍ത്തും സമാധാന പരമായിട്ടാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത് കുമ്പളങ്ങാട് മുപ്പത്തിയൊമ്പതാം നമ്പര്‍ ബൂത്തിലും, പാര്‍ളിക്കാട് സ്കൂളിലെ പതിനെട്ടാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീന്റെ തകരാര്‍ മൂലം ഏതാനും നേരം വോട്ടെടുപ്പ് തടസപ്പെട്ട തൊഴിച്ചാല്‍ മറ്റു അനിഷ്ട സംഭവ ങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
കുമ്പളങ്ങാട് 15 മിനിറ്റും, പാര്‍ളിക്കാട് അര മണികൂറുമാണ് വോട്ടെടുപ്പ് തടസ പ്പെട്ടത് മേഖലയിലെ പ്രമുഖ നേതാക്കളും സിനിമാ താരങ്ങളുമൊക്കെ ഇന്നലെ കാലത്ത് തന്നെ വോട്ടവകാശം രേഖപ്പെടുത്തി കുന്നുംകുളം നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി എ.സി മൊയ്തീന് ജന്മനാടായ പനങ്ങാട്ടുകരയിലാണ് വോട്ടവകാശം വിനിയോഗിച്ചത്. മുഹമ്മദ് നബി ദിനം സ്കൂളിലെ നാല്പത്തിയെട്ടാം ബൂത്തിലെ ആദ്യ വോട്ടര്‍ കൂടിയായിരുന്നു മൊയ്തീന് ഭാര്യ ഉസൈബാ ബീവിയോടൊ പ്പമെത്തിയായിരുന്നു വോട്ട് ചെയ്തത് തുടര്‍ന്ന് കുന്നംകുളം നിയോജക മണ്ഡലത്തിലേയ്ക്ക് തിരിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലം ഇടത് സ്ഥാനാര്‍ഥി മേരി തോമസ് തെക്കും കര പഞ്ചായത്തില്‍ മലാക്ക ശിശുമന്ദിരത്തിലെ അമ്പത്തിയേഴാം നമ്പര്‍ ബൂത്തിലാണ് വോട്ടവകാശം വിനിയോഗിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കര അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ നൂറ്റി ഇരുപത്തിയേഴാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത് എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. ഉല്ലാസ് ബാബു ചൂരക്കാട്ടുകര വിശ്വംഭരാനന്ദ ഹാളിലെ നൂറ്റി ഇരുപത്തിയെമ്പതാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.
പാലക്കാട് നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ജന്മനാടായ മണലിത്തറയാണ് വോട്ട് ചെയ്തത്. ജനകീയ വിദ്യാലയത്തിലെ നാല്പത്തിയഞ്ചാം നമ്പര്‍ ബൂത്തിലായിരുന്നു ശോഭ്ക്ക് വോട്ട്. നടി കെ.പി.എ.സി ലളിത എങ്കക്കാട് രാമസ്മാരക എല്‍.പി സ്കൂളിലെ ഇരുപത്തി ഒമ്പതാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രചന നാരായണന്‍കുട്ടി പാര്‍ളിക്കാട് ഗവണ്മെന്റ് യു.പി സ്കൂളിലെ പതിനഞ്ചാം നമ്പര്‍ ബൂത്തിലാണ് വോട്ടു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."