ആരോഗ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന്
തലശേരി:തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയെ കുറിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ചുകൊണ്ടണ്ടാണെന്നു ഡി. സി.സി ജനറല്‍ സെക്രട്ടറിയും ആശുപത്രി വികസന അംഗവുമായ എം. പി അരവിന്ദാക്ഷന് ആരോപിച്ചു. യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ മന്ത്രി ശിവകുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വച്ചാണ് സ്ഥലമെടുപ്പിനു പദ്ധതിയുണ്ടണ്ടാക്കുന്നതിനു തീരുമാന മെടുത്തത്. മുല്ലപ്പള്ളി രാമചന്ദ്രന് എം. പി യുടെയും അന്നത്തെ എം. എല്‍. എ കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ ഇതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ജനങ്ങളില്‍ നിന്നു സമാഹരിച്ച ഒന്നേ മുക്കാല്‍ കോടി രൂപ തികയാതെ വന്നപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടണ്ടില്‍ നിന്നു തുക സമാഹരിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി ഉത്തവിട്ടിരുന്നുവെന്നും അരവിന്ദാക്ഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."