ആനയെ വെടിവച്ച്കൊന്ന കേസിലെ മുഖ്യപ്രതിയെ മാന്‍വേട്ടയുമായി ബന്ധപെട്ട് വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേത്തില്‍ കാട്ടാനയെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതി കുളത്തിങ്കല്‍ ഷാജിയെ വനംവകുപ്പ് മാന്‍ വേട്ടയുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
മുത്തങ്ങ റെയ്ഞ്ചില്‍പെടുന്ന നൂല്‍പ്പുഴയില്‍ മാനിനെ വേട്ടയാടിയ സംഭവുമായി ബന്ധപെട്ടാണ് ഷാജിയെ ഇന്നലെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ മാനിനെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ബൈരക്കുപ്പയിലെ പുഴയില്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതനുസരിച്ച് ഇയാളെ ബൈരക്കുപ്പയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മുങ്ങല്‍ വിദഗ്ദരെ ഉപയോഗിച്ച് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെടുക്കാനായില്ല. തുടര്‍ന്ന് സംഘം താമസിച്ചതായി പറയുന്ന നൂല്‍പ്പുഴയിലെ ജംഗിള്‍ ഡയിസ് റിസോര്‍ട്ടിലും ഷാജിയെ എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി.
മാന്‍വേട്ടയുമായി ബന്ധപെട്ട് വനംവകുപ്പ് അറസ്റ്റുചെയ്ത് ഇപ്പോള്‍ ജ്യാമത്തിലിറങ്ങിയ സഞ്ജു, സുമേഷ്, ശ്യാം എന്നിവരെയും ഷാജിയോടൊപ്പം തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. നൂല്‍പ്പുഴയില്‍ നടന്ന മാന്‍വേട്ടയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈ 26നാണ് മലപ്പുറം സ്വദേശികളുള്‍പ്പെടെ ഏഴുപേരെ വനംവകുപ്പ് അറസ്റ്റ്ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഷാജിക്കും മാന്‍വേട്ടയുമായി ബന്ധമുണ്ടന്ന് മന്സിലായത്. ഷാജിയെ പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.
ഇതിനിടെയാണ് ഒക്ടോബര്‍ 25ന് ആനയെ വെടിവെച്ചുകൊന്ന കേസില്‍ ഇയാള്‍ പിടിയിലാവുന്നത്. ഇന്ന് വൈകിട്ട് ഇയാളുടെ കസ്റ്റഡി കാലാവധി തീരുന്ന ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബത്തേരി പൊലീസ് കോടിതിയില്‍ അപേക്ഷ നല്‍കും. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ച കേസിലെ അന്വേഷണത്തിനായാണ് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."