HOME
DETAILS

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

  
backup
October 31 2016 | 22:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%be%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5

 

കല്‍പ്പറ്റ: ഞാന്‍ ഇന്ന് മരിച്ചാലും എന്റെ ഓരോ തുള്ളി രക്തവും ദേശത്തെ ഊര്‍ജസ്വലമാക്കുമെന്ന് പറഞ്ഞ ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ ആവേശം പകരുന്നതാണന്ന് ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എന്‍.കെ വര്‍ഗീസ്, എം.എം രമേശന്‍ മാസ്റ്റര്‍, ഒ.വി അപ്പച്ചന്‍, ബിനു തോമസ്, പി.കെ കുഞ്ഞിമൊയ്തീന്‍, ജി വിജയമ്മ ടീച്ചര്‍, ശോഭന കുമാരി, പോള്‍സണ്‍ കൂവക്കല്‍, സോജന്‍ വടുവന്‍ചാല്‍, അഡ്വ. ജോഷി സിറിയക്ക് സംസാരിച്ചു.
കല്‍പ്പറ്റ: എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണം ആചരിച്ചു. സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഉമാശങ്കര്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് ടി അജിത് കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.സി സത്യന്‍, സംസ്ഥാന കമ്മിറ്റി അംഗം ഒ.എം ജയേന്ദ്രകുമാര്‍, എം.ജി അനില്‍ കുമാര്‍, ലൈജു ചാക്കോ സംസാരിച്ചു.
പിണങ്ങോട്: മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ 32-ാം ചരമ വാര്‍ഷികം വെങ്ങപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണങ്ങോടില്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് നജീബ് പിണങ്ങോട് അധ്യക്ഷനായി. പി.ഒ ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വേണുഗോപാല്‍ കിഴിശ്ശേരി, സി.പി പുഷ്പലത, കെ ജോണിജോണ്‍, പത്മനാഭ കുറുപ്പ്, കെ കൃഷ്ണന്‍, സന്തോഷ്, കെ വിലാസിനി, എ ഭാര്‍ഗവി, ബിന്ദു, ജെസ്സി ജോണി, പി രാധാകൃഷ്ണന്‍, എന്‍ നൗഫല്‍, പാപ്പച്ഛന്‍, ഉസ്മാന്‍, വിനു അറക്കപറമ്പില്‍ സംസാരിച്ചു.
കണിയാമ്പറ്റ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി മോയിന്‍ കടവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബു അധ്യക്ഷനായി. എം.പി നജീബ്, ഷീല, പ്രസാദ്, മജീദ്, ശകുന്തള സജീവന്‍, പി മുരളി മാസ്റ്റര്‍, റസാഖ് നെല്ലയമ്പം, കെ മമ്മു സംസാരിച്ചു.
മേപ്പാടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി 32-ാം ചരമ ദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി ജന.സെക്രട്ടറി പി.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷനായി. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ പ്രതിജ്ഞയെടുത്തു. എന്‍ വേണുഗോപാല്‍, രാജു ഹെജമാടി, വര്‍ഗീസ്, രാധാരാമ സ്വാമി, കെ.പി ഹൈദരലി സംസാരിച്ചു.
മുട്ടില്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാജിയുടെ 32-ാം ചരമ വാര്‍ഷികവും അനുസ്മരണവും പാവപ്പെട്ടവര്‍ക്കുള്ള അരി വിതരണവും മുട്ടില്‍ ടൗണില്‍ മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഇന്ദിരാജിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായി. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ബിനു തോമസ്, പോള്‍സണ്‍ പൂവക്കല്‍, എം.ഒ ദേവസ്യ, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, സുന്ദര്‍ രാജ് എടപ്പെട്ടി, കെ മിനി, ഉഷാ തമ്പി, സി.ടി സ്‌കറിയ, ശശി പന്നിക്കുഴി, വി.കെ ഗോപി, കെ.എം ജോസഫ്, ബാബു പന്നിക്കുഴി, വി.പി അശോകന്‍, ബാലകൃഷ്ണന്‍ നായര്‍, സീമ ജയരാജന്‍, ചന്ദ്രിക കൃഷ്ണന്‍, ബഷീര്‍, അഷ്‌റഫ് കൊട്ടാരം, ഫെനി കുര്യന്‍, ബാബു പിണ്ടിപ്പുഴ, ജോയി ജേക്കബ്, രവീന്ദ്രന്‍, തോമസ്, കാതിരി അബ്ദുല്ല, മനോജ്, സൂലൈമാന്‍ സംസാരിച്ചു.
കല്‍പ്പറ്റ: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 32ാം രക്തസാക്ഷിത്വദിനം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി ആലി പുഷ്പാര്‍ച്ചന നടത്തി.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ഗിരീഷ് കല്‍പ്പറ്റ, എസ് മണി, സാലി റാട്ടക്കൊല്ലി, സലീം കാരാടന്‍, മുഹമ്മദ് അജ്മല്‍, കെ കുഞ്ഞിമോള്‍, കെ.പി സലീം, എം രമേശന്‍, കെ പ്രകാശന്‍, ഹര്‍ഷാദ് കെ, അജിത, പി ആയിഷ, കെ മഹേഷ്, ശശിമാസ്റ്റര്‍, വിവി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മുട്ടില്‍: മണ്ഡലം 58-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെനേരിയില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടി ഡി.സി.സി ജന.സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ.പി തോമസ് അധ്യക്ഷനായി. ജോയി ജേക്കബ്, ബാലകൃഷ്ണന്‍, സതീഷ് പുച്ചേത്തി, ഒ.കെ രാജന്‍ സംസാരിച്ചു.
മൂപ്പൈനാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ദിരാജി അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജോസ് കണ്ടത്തില്‍, പി.വി വേണുഗോപാല്‍, വി.എന്‍ ശശീന്ദ്രന്‍, ഉണിക്കാട് ബാലന്‍, ജഷീര്‍ പള്ളിവയല്‍, വി.ജെ പ്രിന്‍സ്, മനോജ് കടച്ചിക്കുന്ന്, ഹരിഹരന്‍, എം ഉണ്ണികൃഷ്ണന്‍, അനീഷ് ദേവസ്യ, പള്ളത്ത് കൃഷ്ണന്‍കുട്ടി, ജോണ്‍ അങ്ങാടിയത്ത്, രാജന്‍ ബേഗൂര്‍, രാജീവന്‍ സംസാരിച്ചു.
കല്‍പ്പറ്റ: നിയോജക മണ്ഡലം ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാജി സ്മൃതിസംഗമം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, പി.കെ അനില്‍ കുമാര്‍, എന്‍ വേണുഗോപാല്‍, ബി സുരേഷ് ബാബു, സംഷാദ് മരയ്ക്കാര്‍, ജി വിജയമ്മ ടീച്ചര്‍, നജീബ് പിണങ്ങോട്, പി.എം ജോസ്, ഷൈനി ജോയി, വിനോദ്, സാലി റാട്ടക്കൊല്ലി, എം.ഒ ദേവസ്യ, സുജയ വേണുഗോപാല്‍, കെ.കെ രാജേന്ദ്രന്‍, പി.ടി വര്‍ഗീസ്, എസ് മണി സംസാരിച്ചു.
പനമരം: മാനന്തവാടി താലൂക്ക് ഐ.എന്‍.ടി.യു.സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ 32-ാം രക്തസാക്ഷിത്ത്വ ദിനാചരണം പനമരത്ത് ആചരിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഡി യേശുദാസ് അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി പി.കെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബേബി തുരുത്തിയില്‍, വാസു അമ്മാനി, കെ.ടി നിസാം, ടി.കെ അജയഘോഷ്, തങ്കമ്മ യേശുദാസ്, ശശി കുമാര്‍, ബെന്നി അരിഞ്ചേര്‍മല, സിനു പാറക്കാല, സാബു നീര്‍വാരം, പി.കെ യൂസഫ്, ജോസ ഇലവുങ്കല്‍, ഷിജു ഏച്ചോം, മുത്തലിബ് വെള്ളമുണ്ട, കെ.വി സലീം തവിഞ്ഞാല്‍, കെ.എം ശാന്ത, മാലതി രാധാകൃഷ്ണന്‍, ബാബു വലിയപടിക്കല്‍, അസൈനാര്‍, ഗോപാലകൃഷ്ണന്‍, ധര്‍മ്മദാസ്, കെ.പി രവീന്ദ്രന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  18 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  21 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  41 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago