റോഡിരികിലെ ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണിയാകുന്നു
പനമരം: റോഡരികിലെ ഇലട്രിക് പോസ്റ്റ് അപകട ഭീഷണിയാകുന്നു. കൈതക്കല്‍ ഡിപ്പോ മുതല്‍ റവന്യൂകുന്ന് ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡിനോട് ചേര്‍ന്ന് ഇലട്രിക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പനമരം മാനന്തവാടിയിലെ പ്രധാന റോഡായതിനാല്‍ നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതിലൂടെ കടന്ന് പോകുന്നത്.
രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് കടന്ന് പോകാന്‍ പ്രയാസമാണ് റോഡിന്റെ ഇത്രയും ഭാഗം വളരെ വിധി കുറവായതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കാണ് ദുരിതം. ഈ ഭാഗങ്ങളില്‍ ചെറുതും വലതുമായ നിരവധി അപകടങ്ങള്‍ വാഹനങ്ങള്‍ ഇലട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മൈസൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുന്ന ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനാല്‍ ലൈനുകള്‍ റോഡില്‍ പോട്ടിവീണിരുന്നു. കാല്‍നടയാത്രക്കാര്‍ സമയോജിതമായി ഇടപ്പെട്ടതില്‍ വന്‍ ദുരന്തം ഒഴിവായി. ഇത്രയും ഭാഗംറോഡ് വീതി കൂട്ടണമെന്ന് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ട അധികൃതരോട് പരാതി പറഞ്ഞെങ്കിലും നാളിതുവരെയായി നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."