ചെമ്പ്രയില്‍ തൊഴിലാളികള്‍ സത്യാഗ്രഹ സമരം തുടങ്ങി
മേപ്പാടി: സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ലോക്കൗട്ട് ചെയ്യപ്പെട്ട ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു.
എസ്റ്റേറ്റ് ഓഫിസിന് സമീപമാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. തോട്ടത്തിലെ മുന്നൂറിലേറെ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം വേലായുധന് ഉദ്ഘാടനം ചെയ്തു.
തോട്ടം തൊഴിലാളികളുടെ സമരംതീര്‍ക്കാന്‍ കമ്പനി തയാറായില്ലെങ്കില്‍ സമരം പൊതുസമൂഹം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമര സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സമരത്തെ അവഗണിച്ചാല്‍ തോട്ടം കയ്യേറി കുടില്‍ കെട്ടാനും തൊഴിലാളികള്‍ ഒരുങ്ങുന്നുണ്ട്.
പി.കെ അനില്‍ കുമാര്‍, കെ.ടി ബാലകൃഷ്ണന്, എന്‍.ഒ ദേവസ്യ, പി.കെ മുരളീധരന്, ബി സുരേഷ് ബാബു, വിനോദ് എരുമകൊല്ലി, എന്‍ വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."