ചീഞ്ഞളിഞ്ഞ് മത്സ്യമാര്‍ക്കറ്റ്
കാസര്‍കോട്: മത്സ്യമാര്‍ക്കറ്റ് പരിസരവും റോഡും ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. കാസര്‍കോട് പുതുതായി നിര്‍മിച്ച് മത്സ്യവില്‍പ്പനക്കായി വിട്ടുനല്‍കിയ മത്സ്യമാര്‍ക്കറ്റും പരിസര റോഡുമാണ് അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് ദുര്‍ഗന്ധപൂരിതമായിരിക്കുന്നത്. മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനത്തിനു ശേഷം വ്യാപാരികള്‍ മത്സ്യമാര്‍ക്കറ്റിനകത്തു വ്യാപാരം തുടങ്ങിയിരുന്നു. എന്നാല്‍ അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് കച്ചവടം വീണ്ടും മാര്‍ക്കറ്റിനു പുറത്താക്കിയതോടെയാണ് പരിസരം വൃത്തിഹീനമായത്.
കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് നവീകരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചത്. എന്നാല്‍ അശാസ്ത്രീയമായ നിര്‍മാണവും മാര്‍ക്കറ്റിനുള്ളിലേക്ക് വ്യാപാരികള്‍ കടക്കാതിരിക്കുകയും ചെയ്തതോടെ മത്സ്യവില്‍പ്പനക്കാര്‍ ദുരിതത്തിലായി. ഇതോടെ വ്യാപാരം പഴയ രീതിയില്‍ റോഡരികിലും പുതുതായി നിര്‍മിച്ച മാര്‍ക്കറ്റിനു പുറത്തുമായി. നിലവിലുള്ള സ്ഥിതിയില്‍ മാര്‍ക്കറ്റിനകത്ത് കച്ചവടം നടത്താനാവില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇപ്പോഴാകട്ടെ മത്സ്യത്തിന്റെയും ഇറച്ചിയുടെയും മറ്റും അവശിഷ്ടങ്ങളും മറ്റും പരിസരത്തുണ്ട്. സമീപത്തെ ഓവുചാലിലൂടെ മാര്‍ക്കറ്റിലെ മലിനജലം ഒഴുകുകയാണ്. മാര്‍ക്കറ്റ് പരിസരത്ത് എത്തുന്ന ഉപഭോക്താക്കളും മത്സ്യവില്‍പ്പനക്കാരും ഇതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.സമ്പൂര്‍ണ ശുചിത്വ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടക്കുമ്പോഴാണ് കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് മാലിന്യവും അഴുക്കുവെള്ളവും നിറഞ്ഞ് ദുര്‍ഗന്ധ വമിപ്പിക്കുന്നത്. മാര്‍ക്കറ്റിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയത നീക്കി മത്സ്യവില്‍പ്പനയും മറ്റും മാര്‍ക്കറ്റിനകത്തു തന്നെയാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും ഇവിടുത്തെ ദുര്‍ഗന്ധത്തിനും മാലിന്യത്തിനും കുറവുണ്ടാകും. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഓവുചാലിന്റെ സ്ഥിതി അതിദയനീയമാണ്. മലിനജലത്തില്‍ പുഴുക്കളുടെ വലിയകൂട്ടം തന്നെയുണ്ട്. ഇവിടെ കച്ചവടം നടത്തുന്ന മത്സ്യവില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആരോഗ്യപ്രശ്‌നം വരെ ഉണ്ടാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."