വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
പോത്തന്‍കോട്: ബിരുദ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കïെത്തി. കാട്ടായിക്കോണം കുന്നുവിള എ.കെ.ഭവനില്‍ അജയകുമാര്‍-ഉദയകുമാരി ദമ്പതികളുടെ മകന്‍ അഖിലാ(23) ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നതിനാല്‍ അഖില്‍ തനിച്ചായിരുന്നു വീട്ടില്‍ ഉïായിരുന്നത്. പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. പോളിടെക്‌നിക്ക് ഡിപ്ലോമ കഴിഞ്ഞ അഖില്‍ കേരള സര്‍വകലാശാലയുടെ വിദൂരപഠന കേന്ദ്രത്തില്‍ രïാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
പിതാവ് അജയകുമാര്‍ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര ജീവനക്കാരനാണ്. ശ്രീകാര്യം ശാന്തിപുരം എ.കെ.ജി. നഗര്‍ അങ്കണവാടിയിലെ അധ്യാപികയാണ് മാതാവ് . ചന്തവിള സെന്റ് തോമസ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി അമല്‍ സഹോദരനാണ്. പോത്തന്‍കോട് പൊലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."