സര്‍ക്കസ് കാസില്‍ സാംസ്‌കാരിക രംഗത്തെ പുതിയ മുന്നേറ്റം: മന്ത്രി എ.കെ.ബാലന്‍
തിരുവനന്തപുരം: സര്‍ക്കസ് കാസില്‍ സാംസ്‌കാരിക രംഗത്തിന് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
മാജിക് പ്ലാനറ്റിന്റെ രïാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മാജിക് പ്ലാനറ്റ് സര്‍ക്കസ് കാസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കസ് കലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് മാജിക് പ്ലാനറ്റില്‍ തുടങ്ങിയ ഈ സംരംഭത്തിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി തമ്പിലെ വിസ്മയതാരമായ അസ്സം സ്വദേശി സോണിയ ഥാപ്പ, റോഷ്‌നി ജാദവ് എന്നിവര്‍ക്ക് ഫ്‌ളാഗ് കൈമാറിയതോടെ അന്തരീക്ഷത്തില്‍ നിന്നും വളയം പ്രത്യക്ഷമായി. ആ വളയത്തിലേയ്ക്ക് സോണിയയും റോഷ്‌നി ജാദവും ചേര്‍ന്ന് അഭ്യാസമുറകള്‍ തീര്‍ത്തപ്പോള്‍ രണ്‍ദീപും ബെക്കാലു ഡെറീബിയും മറ്റ് താരങ്ങളും അക്രോബാറ്റിക് പ്രകടനങ്ങളുമായി ഒന്നിനുപുറകേ ഒന്നായി വിസ്മയ അന്തരീക്ഷം തീര്‍ത്തു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ചടങ്ങില്‍ ജെമിനി ശങ്കരന്‍, ചന്ദ്രന്‍ കോടിയേരി, സാവിത്രി, ശ്രീധരന്‍ ചമ്പാട് എന്നിവരെ എ.കെ ബാലന്‍ ആദരിച്ചു.
പ്ലാനറ്റ് ബെസ്റ്റ് അവാര്‍ഡ് ദേവസ്വം മന്ത്രി വിതരണം ചെയ്തു. കിന്‍ഫ്ര എം.ഡി സൂരജ് രവീന്ദ്രന്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."