രാജ്യത്ത് പുതിയ ബിനാമി നിരോധന നിയമം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ബിനാമി സ്വത്തിടപാടുകള്‍ നിരോധിക്കാനുള്ള പുതിയ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയും നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഇക്കഴിഞ്ഞ ആഗസ്തിലാണ് പാര്‍ലമെന്റ് ഇതിനുള്ള ബില്ല് പാസാക്കിയത്. ബിനാമി ഇടപാടുകള്‍ തെളിഞ്ഞാല്‍ ആ സ്വത്ത് ഒരു നഷ്ടപരിഹാരവും നല്‍കാതെ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും.
ബിനാമി ഇടപാടുകളില്‍ 1988ലെ നിയമമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, കള്ളപ്പണം കൊണ്ടുള്ള ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ബിനാമി ഇടാപാടുകളെ തടയാന്‍ ഈ നിയമത്തിന് കഴിയാത്തതാണ് പുതിയ നിയമം കൊണ്ടുവരാന്‍ കാരണം. മൂന്നു വര്‍ഷം തടവോ പിഴയോ ആണ് പഴയ നിയമത്തിലെ ശിക്ഷ വ്യവസ്ഥകള്‍. ഇത് പുതിയ നിയമത്തില്‍ ഏഴു വര്‍ഷം തടവും ഒപ്പം പിഴയും ചുമത്താന്‍ വകുപ്പുണ്ട്.
പഴയ നിയമത്തില്‍ 18 വകുപ്പുകളുടെ സ്ഥാനത്ത് പുതിയ നിയമത്തില്‍ 71 വകുപ്പുകളാണുള്ളത്. ബിനാമി കേസുകളില്‍ തീരുമാനമെടുക്കാന്‍ ഉന്നതാധികാര ട്രൈബ്യൂണല്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."