മൊബൈല്‍ ലോക് അദാലത്ത്
അഞ്ചല്‍: ലീഗല്‍ സര്‍വീസ് കമ്മിറ്റി പത്തനാപുരം, പുനലൂര്‍ താലൂക്ക് കേന്ദ്രങ്ങളുടെ ആഭ്യമുഖ്യത്തില്‍ മൊബൈല്‍ ലോക് അദാലത്തും നിയമ ബോധവല്കരണ ക്ലാസും നടത്തുന്നു. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ, കരവാളൂര്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലും അഞ്ചല്‍, ഏരൂര്‍ പോലീസ് സ്റ്റേഷനുകളിലും കോടതിയുടെ പരിഗണനയിലുള്ളതുമായ വിവിധ കേസുകള്‍, പരാതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് നിയമോപദേശം തേടാവുന്നതാണ്. നവംബര്‍ 18ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ അഞ്ചല്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അദാലത്ത് പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
താല്‍ക്കാലിക ഒഴിവ്
അഞ്ചല്‍: അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്, ആംബുലന്‍സ് ഡ്രൈവര്‍, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ അഞ്ചിന് മുന്‍പ് അപേക്ഷ നല്‍കണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്ര ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."