വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളി പ്രമാണിച്ചു കൊല്ലം കോര്പറേഷന് പരിധിയിലെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് ഉച്ചകഴിഞ്ഞ് അവധി പ്രഖ്യാപിച്ചു.
സസ്പെന്‍ഡ് ചെയ്തു
കരുനാഗപ്പള്ളി: അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട് തഹസില്‍ദാര്‍മാരെ സസ്പെന്‍ഡ് ചെയ്തു.കരുനാഗപ്പള്ളി ഡപ്യൂട്ടി തഹസില്‍ദാര്‍ നിസാറിനേയും കൂത്തുപറമ്പ് എല്‍.ടി സ്പെഷ്യല്‍ തഹസില്‍ദാരും കരുനാഗപ്പള്ളി മുന്‍ ഡപ്യൂട്ടി തഹസില്‍ദാരുമായിരുന്ന എസ്.സജീദിനെയുമാണ് ലാന്‍ഡ് റവന്യൂ കമ്മിഷന് സസ്പെന്റു ചെയ്തത്.
താലൂക്കോഫിസില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരുന്ന നിസാറും സജീദും ഏജന്റുമാരുമായി ചേര്‍ന്ന് അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും പ്രതിഫലമായി കൈക്കൂലി വാങ്ങിയതായും വ്യക്തമായതായി ദക്ഷിണമേഖല വിജിലന്‍സ് ഡപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്ത്ത്. നിസാര്‍ കുലശേഖരപുരത്തും തൊടിയൂരിലും ഉള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ വില്ലേജോഫിസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."