വിവിധ പരിപാടികളോടെ ഇന്ദിരാഗാന്ധി അനുസ്മരണം
കൊല്ലം: കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ഡി.സി.സി ഓഫിസില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി മുന്‍ പ്രസിഡന്റ ജി.പ്രതാപവര്‍മ്മതമ്പാന്‍, കെ.പി.സി.സി സെക്രട്ടറി എ .ഷാനവാസ്ഖാന്‍,നേതാക്കളായ സൂരജ് രവി,പി. ജര്‍മ്മിയാസ്,പ്രൊഫ. മേരീദാസന്‍, കോയിവിള രാമചന്ദ്രന്‍,പി.ആര്‍ .പ്രതാപചന്ദ്രന്‍,പ്രൊഫ. രമാ രാജന്‍,കൃഷ്ണവേണി ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മുന്‍ പ്രസിഡന്റ് ജി.പ്രതാപവര്‍മ്മതമ്പാന്‍, സൂരജ് രവി,കൃഷ്ണവേണി ശര്‍മ്മ,എ.കെ ഹഫീസ്,കെ സോമയാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എ.കെ .ഹഫീസ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഡി. കാട്ടില്‍,കെ .സോമയാജി,എച്ച് .അബ്ദുല്‍റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐ.എന്‍.ടി.യു.സി ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും തൊഴിലാളി സംഗമവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്‍.അഴകേശന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ഇരവിപുരം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഒ.ബി.രാജേഷ് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഉമയനല്ലൂര്‍ രവി, ജില്ലാ വൈസ് പ്രസിഡന്റ് ജി.ജയപ്രകാശ്, ജില്ലാ സെക്രട്ടറിമാരായ എ.എം.അന്‍സാരി, കെ.ബി.ഷഹാല്‍, പൊന്നമ്മ മഹേശ്വരന്‍, പട്ടത്താനം ഗോപാലകൃഷ്ണന്‍, നൗഷാദ്, മുനീര്‍ബാനു, പള്ളിമുക്ക് എച്ച്.താജുദീന്‍, സാദത്ത് ഹബീബ്, എസ്. സലാഹുദീന്‍, എ.കെ.കലാം, എ.കെ.താജുദീന്‍, ജഹാംഗീര്‍, മഷ്‌കൂര്‍, അയത്തില്‍ ശ്രീകുമാര്‍, ഷണ്‍മുഖന്‍, സനോഫര്‍, രാധ, ഷിഹാബുദീന്‍, വൃശ്ചികന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളിയില്‍ രാജീവ് ഗാന്ധി സാംസ്‌കാരിക സമിതി സംഘിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണം ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ബെനഡിക്ട് അധ്യക്ഷനായി. കണ്ടച്ചിറ യേശുദാസ്, സുജയ് ഡി. വ്യാസന്‍, പട്ടത്താനം വിനോദ്, ചേക്കോട് ഷെരീഫ്, കെ.ആര്‍. അനില്‍കുമാര്‍, പി.എ. ലത്തീഫ്, സാബു മാര്‍ക്കോസ്, ഇ. എമേഴ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി കോഴിക്കോട് കുറിച്ചിയില്‍ ജങ്ഷനില്‍ ഇന്ദിരാ സ്മൃതി മണ്ഡപത്തില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ഉദ്ഘാടനം ചെയ്തു. ബാബു അമ്മവീട് അധ്യക്ഷയായി. കൗണ്‍സിലര്‍ സാബു, തയ്യില്‍ തുളസി, തോമസ് കുറിച്ചിയില്‍, ഫിലിപ്പ് മാത്യു കണ്ണാടിയില്‍, അരവിന്ദന്‍ ചെറുകര, ജോണ്‍ മത്തായി, വര്‍ഗീസ് ചാത്തന്‍പിള്ളില്‍, ജോണച്ചന്‍ കുറിച്ചിയില്‍, അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു.
ഐ.എന്‍.ടി. യു.സി നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ നടത്തിയ അനുസ്മരണം കെ.പി.സി.സി. വൈസ്.പ്രസിഡന്റ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. വി.ഫിലിപ്പ് അധ്യക്ഷനായി. അലക്‌സ് മാത്യു, നടുക്കുന്നില്‍ വിജയന്‍, ചാലൂക്കോണം അനില്‍കുമാര്‍, കലയപുരം ശിവന്‍പിള്ള, അംബികാ രാജേന്ദ്രന്‍, പാത്തല രാഘവന്‍, ഇഞ്ചക്കാട് നന്ദകുമാര്‍, റജിമോന്‍ വര്‍ഗ്ഗീസ്, ഷിജു പടിഞ്ഞാറ്റിന്‍കര, തോമസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."