തുഴയെറിയാന്‍ മണിക്കൂറുകള്‍; പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഇന്ന്
കൊല്ലം: അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഇന്ന് അഷ്ടമുടി കായലില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ടൂറിസം, സഹകരണ മന്ത്രി എ.സി .മൊയ്തീന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജലോത്സവസന്ദേശം നല്‍കും. വനം മന്ത്രി കെ .രാജു മാസ്ഡ്രില്‍ ഉദ്ഘാടനം ചെയ്യും. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനാകും.
ജലോത്സവ സുവനീര്‍ 'പൊന്നോട'ത്തിന്റെ പ്രകാശനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. മേയര്‍ വി .രാജേന്ദ്രബാബു ക്യാപ്റ്റന്‍മാരുടെ സല്യൂട്ട് സ്വീകരിക്കും. എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സോമപ്രസാദ്, എം.നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര .ടി,ജലോത്സവ സൊസൈറ്റി സെക്രട്ടറി എന്‍ .പീതാംബരക്കുറുപ്പ് എന്നിവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് രണ്ടിന് എം.നൗഷാദ് എം.എല്‍.എ പതാകയുയര്‍ത്തും. സമാപന സമ്മേളനം ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് ഉദ്ഘാടനം ചെയ്യും. കെ. സി വേണുഗോപാല്‍ എം.പി അധ്യക്ഷനാകും. എം.എല്‍.എ മാരായ ആര്‍. രാമചന്ദ്രന്‍, എന്‍ .വിജയന്‍പിള്ള, കെ.ബി. ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, പി .അയിഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ് ജയലാല്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി .വേണു,സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ്ബിനോ ,ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എന്‍ ബാലഗോപാല്‍, എന്‍. അനിരുദ്ധന്‍, കെ .കരുണാകരന്‍പിള്ള, ജി .ഗോപിനാഥ്, എ. യൂനുസ്‌കുഞ്ഞ്, ഫിലിപ്പ് കെ. തോമസ്, ആര്‍.ഡി.ഒ വി രാജചന്ദ്രന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാജ്കുമാര്‍,എ.ഡി.എം ഐ അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുക്കും.
ജലോത്സവത്തില്‍ ചുണ്ടന്‍ വിഭാഗത്തില്‍ കിരീടം നേടുന്ന ടീമിന് പ്രസിഡന്റസ് ട്രോഫിയും ഒന്നരലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും.
സിയാചിനില്‍ മരിച്ച ലാന്‍സ് നായിക്ക് ബി .സുധീഷന്റെ സ്മരണയ്ക്കായി ഏര്‍പെടുത്തിയ എവര്‍ റോളിങ് ട്രോഫിയും ജേതാക്കള്‍ക്ക് ഈ വര്‍ഷം മുതല്‍ നല്‍കും. രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 125000 രൂപ, 100000രൂപ 75000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക ലഭിക്കും. ചുണ്ടന്‍ വിഭാഗത്തില്‍ ആദ്യ എട്ടു സ്ഥാനക്കാര്‍ക്ക് 175000 രൂപ വീതവും അടുത്ത എട്ടു സ്ഥാനക്കാര്‍ക്ക് 140000 രൂപ വീതവും ബോണസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."