ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി മുസ്ലിം സമുദായം മാറരുത്: അഹമ്മദ് കബീര്‍
കോതമംഗലം: ആര്‍ക്കും കൊട്ടാവുന്ന പാകത്തിന് ചന്തയില്‍ കെട്ടിയ ചെണ്ടയായി മുസ്ലിം സമുദായം മാറരുതെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. മുസ്ലിംകള്‍ക്കെതിരെയുളള വെല്ലുവിളികള്‍ കോടതിമുറികളിലെ നിയമ യുദ്ധങ്ങളിലൂടെ അതിജീവിക്കാന്‍ കരുത്തുറ്റവരായി സമുദായം മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ പല്ലാരിമംഗലം മേഖലാ കമ്മിറ്റി അടിവാട് സംഘടിപ്പിച്ച ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരും നിയമ വകുപ്പും പിന്തിരിയണമെന്ന് ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ആവശ്യപ്പെട്ടു. മേഖലപ്രസിഡന്റ് സിദ്ദീഖ് റഹ്മാനി അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്ബദ് രി,പല്ലാരിമഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു, ഗ്രാമ പഞ്ചായത്തംഗം എ.പി.മുഹമ്മദ്, പല്ലാരിമംഗലം മുദരീസ് സി.അലി ഫൈസി,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."