ഇന്ദിരാഗാന്ധി മികച്ച ഭരണാധികാരി: എം ലിജു
അരൂര്‍: ഇന്ത്യയുടെ മഹത്വം ഇന്ദിരാജിയിലൂടെ ലോകം അറിഞ്ഞതാണെന്നു കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.ലിജു. നല്ല ഭരണം കാഴ്ചവെച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എന്‍.റ്റി.യു.സി.അരൂര്‍ റീജിയണല്‍ കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം അരൂര്‍ തൈക്കാള മുറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.എസിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ ജനങ്ങളെ ദ്രോഹിക്കാന്‍ ശ്രമിച്ചപ്പോഴാണ് കേന്ദ്ര ഗവര്‍മെന്റ് അന്ന് പിരിച്ചുവിട്ടത്. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിരിക്കുകയാണെന്നും എം.ലിജു പറഞ്ഞു.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളകേന്ദ്ര ഗവര്‍മെന്റ് ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.ആര്‍.സോമ കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.ഹരിദാസ്, ദിലീപ് കണ്ണാടന്‍, അസീസ് പായീക്കാട്, പോള്‍ കളത്തറ, ഇ.കെ.കുഞ്ഞപ്പന്‍, കെ.വി.സോളമന്‍, ബിന്ദു ഷാജി, സനീഷ് പായീക്കാട്. സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."