ആലപ്പുഴ കടല്‍തീരത്തെ തീരശോഷണം തടയാന്‍ നടപടി വേണം:
ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് കാര്‍ത്തികപ്പള്ളി ഗവ. യു.പി സ്‌കൂളില്‍ സമാപിച്ചു. ആലപ്പുഴ കടല്‍തീരത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന തീരശോഷണം തടയുന്നതിന് ഗൗരവമായ പരിഹാരം കാണണമെന്ന് പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. ഇതുമൂലം ആറാട്ടുപുഴ, തോട്ടപ്പള്ളി, പുറക്കാട് തുടങ്ങി ദുര്‍ബലമായ തീരമുള്ള പ്രദേശത്തെ ജനങ്ങള്‍ ഏറെ ഭീതിയിലാണ് കഴിയുന്നത്. അനിയന്ത്രിതമായ കരിമണല്‍ ഖനനവും പ്രശ്‌നം വഷളാക്കുന്നുണ്ട്. മണല്‍ കയറി തുറമുഖ കവാടം അടഞ്ഞതുമൂലം തോട്ടപ്പള്ളി തുറമുഖം നിര്‍മ്മാണത്തിനു ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. സമഗ്ര പ നം നടത്തി പരിഹാരം കണ്ടില്ലാ എങ്കില തീരപ്രദേശം പൂര്‍ണ നാശത്തിലേക്കായിരിക്കും പോവുക പ്രവര്‍ത്തക ക്യാമ്പ് മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം പ്രൊഫ. പി.കെ. രവീന്ദ്രന്‍ ശാസ്ത്രബോധം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അവതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി.വി. ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി. സതീഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമൂഹ മാധ്യമങ്ങളും ശാസ്ത്രപ്രചരണവും എന്ന വിഷയം എന്‍. സാനു അവതരിപ്പിച്ചു. വിവിധ മേഖലാ കമ്മിറ്റികളില്‍ നിന്നായി നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."