പഞ്ചായത്ത് സ്ഥലം കൈമാറിയാല്‍ പൂച്ചാക്കല്‍
സബ് ട്രഷറിയ്ക്ക് കെട്ടിടം നിര്‍മ്മിക്കാമെന്ന് പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്ത് കണ്ടെത്തിയിട്ടുള്ള സ്ഥലം ട്രഷറി വകുപ്പിന് കൈമാറിയാല്‍ പൂച്ചാക്കല്‍ സബ് ട്രഷറിയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അധികൃതര്‍ തയ്യാര്‍.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂച്ചാക്കല്‍ സബ്ബ് ട്രഷറിയുടെ ശോചനീയാവസ്ഥ മൂലം ജീവനക്കാരും, ഗുണഭോക്താക്കളൂം വര്‍ഷങ്ങളേറെയായി, ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വീണ്ടും സജീവമാകുന്നത്. സ്ഥലത്തിന്റെ കാര്യത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കി നടപടിയുണ്ടാകുന്നതിനായ് പഞ്ചായത്ത് അധികൃതരെ സമീപിക്കണമെന്ന സംസ്ഥാന ജില്ലാ ട്രഷറി അധികാരികളുടെ നിര്‍ദ്ദേശം സര്‍ക്കുലറിലൂടെ പൂച്ചാക്കല്‍ ട്രഷറിയില്‍ ലഭിക്കുകയും അത് പാണാവള്ളി ഗ്രാമ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.ഇതേ തുടര്‍ന്ന് പൂച്ചാക്കല്‍ പൊലിസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറുന്നതിന് അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതായി പ്രസിഡന്റ് പറഞ്ഞു.
പാണാവള്ളി പഞ്ചായത്ത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രഷറിനിര്‍മ്മിക്കുന്നതിന് 9417 സര്‍വേ നമ്പരിലുള്ള12 സെന്റ് സ്ഥലം കണ്ടെത്തിയിരുന്നു.എന്നാലിത് ട്രഷറി വകുപ്പിന് കൈമാറിയിരുന്നില്ല.
ഇതിനായ് പലവട്ടം ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. നിലവിലെ വാടകക്കെട്ടിടം ചോര്‍ന്നൊലിക്കുകയും ഇടപാടുകാര്‍ക്ക് സൗകര്യമായ് നില്‍ക്കുവാനോ ഇരിക്കുവാനോ പ്രാഥമിക കൃത്യനിര്‍വ്വഹണത്തിനോ സൗകര്യവുമില്ലാത്ത അവസ്ഥയിലാണ്. പെന്‍ഷനേഴ്‌സ് ഉള്‍പ്പടെ പ്രായം ചെന്നവര്‍ക്ക് ചവിട്ട് പടി കയറി രണ്ടാം നിലയിലെത്തുക വളരെ ദുഷ്‌കരം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."