റെയില്‍വെ വികസനത്തില്‍
ആശങ്കപ്പെടേണ്ട: കെ.സി വേണുഗോപാല്‍അരൂര്‍: റെയില്‍വേ വികസനത്തില്‍ ആശങ്കപ്പെടേണ്ടന്ന് കെ.സി വേണുഗോപാല്‍. കേരളാ കോസ്റ്റല്‍ റെയില്‍വെ ലാന്റ് ലോസേഴ്‌സ് അസോസിയേഷന്‍ (കെ.സി.ആര്‍.എല്‍.എ) എഴുപുന്ന യവനിക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍ എം.പി. റെയില്‍വെ വികസനത്തിനായി 470 കോടി രൂപാ അനുവദിച്ചിട്ടുണ്ട്.
ദേശീയപാതാ വികസനവും തീരദേശ റെയില്‍പാത വീതികൂട്ടുന്നതിനുമായി സര്‍ക്കാര്‍ നയം ഉണ്ടാക്കും. അതിലൂടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്കക്ക് പരിഹാരമുണ്ടാകും.മുഖ്യാതിഥിയായിരുന്ന എ.എം.ആരിഫ് എം.എല്‍.എക്കും കെ.സി.വേണുഗോപാല്‍ എം.പി.ക്കും കെ.സി.ആര്‍.എല്‍.എ നിവേദനം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.ആര്‍.ജയക്യഷ്ണന്‍ അധ്യക്ഷനായിരുന്നു. നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ പുനരധിവാസം നടപ്പിലാക്കണമെന്ന് എ.എം.ആരിഫ് എം.എല്‍.എ പറഞ്ഞു. ദേശീയപാത വികസിപ്പിക്കുമ്പോള്‍ അതോടൊപ്പം സമാന്തരപാതയും കൂടി നിര്‍മ്മിച്ചാല്‍ മാത്രമേ വീണ്ടും ഒരു സ്ഥലമെടുപ്പ് ഒഴിവാക്കാന്‍ സാധിക്കൂ.
വികസനത്തിന്റെ പേരില്‍ ദേശീയപാതയുടെയും റെയില്‍പാതയുടെയും ഇരുവശവും ഭൂമി മരവിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. ഭൂമി മരവിപ്പിക്കുന്ന നടപടി സ്ഥലപരിമിതിയുള്ള കേരളം പോലെയുള്ള ഒരു സ്ഥലത്ത് സ്ഥിരതാമസക്കാരായ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു എറണാകുളം ജില്ലയിലെ കുമ്പളം മുതല്‍ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ വരെയുള്ള പ്രദേശത്തെ റെയില്‍വെ ട്രാക്കിന്റെ ഇരുവശവും താമസിക്കുന്നവരുടെ സംഘടനയാണ് കെ.സി.ആര്‍.എല്‍.എ. എട്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സതേണ്‍ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സംഘടന നിവേദനം സമര്‍പ്പിച്ചിരുന്നു.
തീരദേശ റെയില്‍പാതയുടെ ഇരുവശവും താമസിക്കുന്നവരില്‍ റെയില്‍വെ സ്ഥലവും കെട്ടിടവും എടുക്കുന്നവരുടെയും ദശാബ്ദങ്ങളായി ഇരുവശവും മരവിപ്പിച്ചിട്ടുള്ള സ്ഥലം ഉടമസ്ഥരുടെയും യോഗമാണ് നടന്നത്.പെരുംമ്പളം ജയകുമാര്‍ മുഖ്യതിഥിയായിരുന്നു. പി.ആര്‍.ബൈജു,കെ.വി.പത്മനാഭന്‍,കെ.എസ്.ബാഹുലേയന്‍,ആന്റണി തേവനന്തറ,കെ.ജെ.മത്തായി, സെക്രട്ടറി ഇ.ഒ.വര്‍ഗ്ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."