ഭരണഭാഷാ വാരാഘോഷം ഇന്നു മുതല്‍
തൊടുപുഴ: മലയാളം ദിനാഘോഷവും ഇന്നു മുതല്‍ ഏഴുവരെ ഭരണഭാഷാ വാരാഘോഷവും 2017 ഒക്‌ടോബര്‍ 31വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷവും ജില്ലയില്‍ വിപുലമായ രീതിയില്‍ ആചരിക്കുന്നു.
വാരാഘോഷക്കാലത്തും ഭരണഭാഷാ വര്‍ഷാഘോഷക്കാലത്തും വിവിധ വകുപ്പുകളിലും ഓഫിസുകളിലും പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സദ്‌സേവന രേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങയവ സംഘടിപ്പിക്കും.
വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും ഇക്കാലയളവില്‍ ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കും.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഓഫിസ് മേധാവികളുടെ നേതൃത്വത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനം കലക്ടര്‍ ജി.ആര്‍.ഗോകുല്‍ നിര്‍വഹിക്കും. എ.ഡി.എം കെ.കെ.ആര്‍ പ്രസാദ് അധ്യക്ഷനാകും. ഭരണഭാഷാ പ്രതിജ്ഞ, മലയാളം ഭരണഭാഷ എന്ന വിഷയത്തില്‍ പ്രഭാഷണവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."