HOME
DETAILS
MAL
അഗ്രിടെക്ക് മീറ്റും സംസ്ഥാന പച്ചക്കറി വികസന പദ്ധതി അവാര്‍ഡ് വിതരണവും തൊടുപുഴയില്‍
backup
November 01 2016 | 03:11 AM
തൊടുപുഴ: കൃഷിവകുപ്പിന്റെയും ആത്മ ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തിലുളള സാങ്കേതിക വിവര മേള- അഗ്രിടെക് ഇടുക്കി 2016 ഉം പ്രധാനമന്ത്രി കൃഷി സിഞ്ചൈ യോജന പദ്ധതി ജില്ലാ മേളയും നാല്,അഞ്ച് തീയതികളില്‍ തൊടുപുഴ ഷെറോണ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.
പച്ചക്കറി കൃഷി വികസന പദ്ധതി സംസ്ഥാനതല അവാര്‍ഡ് വിതരണം അഞ്ചിനു രാവിലെ 11നു മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
കാര്‍ഷിക സാങ്കേതിക ക്ലാസുകള്‍, പ്രദര്‍ശനം, സെമിനാറുകള്‍, ബയര്‍ സെല്ലര്‍ മീറ്റ് എന്നിവ അഗ്രിടെക്കിന്റെ ഭാഗമായി നടക്കുമെന്നു സ്വാഗതസംഘം ഭാരവാഹികളായ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ഇടുക്കി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ജി ഉഷാകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."