HOME
DETAILS
MAL
പത്തോളം വീടുകള്‍ തകര്‍ന്നു
backup
May 16 2016 | 23:05 PM
തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയതുറയില്‍ പത്തോളം വീടുകള്‍ തകര്‍ന്നു; നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
രാത്രി 8.30 ഓടെ വലിയതുറ പാലത്തിന് സമീപം കുഴിവിളാകത്തിന് സമീപമുള്ള പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നത്. വിവരമറിഞ്ഞ് തഹസില്‍ദാര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി വീട്ടുകാരെ വലിയതുറ യു.പി.സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി നിരവധി കുടുംബങ്ങള്‍ സമീപത്തെ ബന്ധുവീടുകളില്‍ അഭയം തേടിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെ കണക്ക് റവന്യു സംഘം ഇന്ന് കണക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."