ഇന്ദിരയുടെ തീരുമാനങ്ങള്‍ ഇന്ത്യക്ക് കെട്ടുറപ്പുണ്ടാക്കി: റോയി കെ. പൗലോസ്
തൊടുപുഴ: സ്വന്തം ജീവന് അപകടത്തിലാണെന്നറിഞ്ഞിട്ടും തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ ഇന്ദിരാഗാന്ധിയെന്ന പ്രധാനമന്ത്രയെടുത്ത ശക്തമായ തീരുമാനങ്ങളാണ് ഇന്നും ഇന്ത്യയെ കെട്ടുറപ്പുള്ള രാഷ്ട്രമായി നിലനിര്‍ത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്.
ഇന്ത്യക്കെതിരായ പാകിസ്ഥാന് നിലപാടുകള്‍ക്ക് ഇന്ദിരാഗാന്ധി നല്കിയ മറുപടിയാണു പാകിസ്ഥാനെ വെട്ടിമുറിച്ച് ബംഗ്ലാദേശ് രൂപപ്പെടുത്തിയത്. ഇന്ന് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിരന്തരം ഉണ്ടാകുന്ന ശത്രുരാജ്യങ്ങളുടെയും തീവ്രവാദികളുടെയും അതിക്രമങ്ങള്‍ക്ക് ചുട്ട മറുപടി നല്കാന് ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ അസാന്നിധ്യം മൂലം രാജ്യം വലിയ വില നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊടുപുഴയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എസ് അശോകന് മുഖ്യപ്രഭാഷണം നടത്തി.
ദേശീയ ഐക്യ പ്രതിജ്ഞ ജാഫര്‍ഖാന്‍ മുഹമ്മദ് ചൊല്ലിക്കൊടുത്തു. നേതാക്കളായ ഇന്ദു സുധാകരന്, ലീലമ്മ ജോസ്, ഷിബിലി സാഹിബ്, കെ.കെ തോമസ്, ടി.ജെ പീറ്റര്‍, എന്‍.ഐ ബെന്നി, വി.ഇ താജുദ്ദീന്, ടി.പി ദേവസ്യ, പി.എന്‍ സജീവന്, എ.കെ സുഭാഷ് കുമാര്‍, സോമി വട്ടക്കാട്ട്, ബോസ് തളിയംചിറ, പി പൗലോസ്, സി.ഇ മൈതീന്‍ ഹാജി, ജോര്‍ജ്ജ് താന്നിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."