സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ഹെഡ്മിസ്്ട്രസിനെ തടഞ്ഞുവച്ചു
തൊടുപുഴ: എസ്.എസ്.എല്‍.സി ബുക്കിലെ ജനത്തിയതിയിലെ പിശക് തിരുത്തുന്നതിനു സ്‌കൂളില്‍ നിന്നു നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ഹെഡ്മിസ്ട്രസിനെ അപേക്ഷകരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞുവച്ചു. തൊടുപുഴ മണക്കാട് എന്‍.എസ്.എസ് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആനിയമ്മ തോമസിനെയാണു രോഷാകുലരായ ജനം മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചത്.
ജോലി സംബന്ധമായ അവശ്യത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ജനത്തിയതി തിരുത്തുവാനുള്ള എക്‌സ്ട്രാക്ട് എഡ്യൂക്കേഷന്‍ റജിസ്റ്ററിനുവേണ്ടി മണക്കാട് കുന്നംപള്ളില്‍ ബിബിന്‍, സഹോദരന്‍ വഴി ഈ മാസം 24നു സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ 20 രൂപയുടെ മുദ്രപത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന മൂന്നുതവണ സര്‍ട്ടിഫിക്കറ്റിനായി എച്ച്.എമ്മിനെ സമീപിച്ചെങ്കിലും നല്‍കാതെ മടക്കുകയായിരുന്നു.
അപേക്ഷ നല്‍കാന്‍ ഡി.ഇ.ഒയുടെ ശുപാര്‍ശ കത്ത് നല്‍കിയിട്ടും ആനിയമ്മ കൂട്ടാക്കിയില്ലന്നും അക്ഷേപമുണ്ട്. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അപേക്ഷകന്‍ നേരിട്ടെത്തണമെന്ന് അവശ്യപ്പെട്ടതിനെ തുടര്‍ന്നു ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ ഓഡിറ്ററായ ബിബിന്‍ നേരിട്ടെത്തിയിട്ടും രണ്ട് ദിവസം കഴിഞ്ഞുവരാന്‍ ആനിയമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു നാട്ടുകാര്‍ ഇന്നലെ എച്ച്.എമ്മിനെ ഉപരോധിച്ചത്.
ഉപരോധത്തെക്കുറിച്ചറിഞ്ഞ സമാന അനുഭവമുണ്ടായ പത്തോളം മറ്റ് അപേക്ഷകരും നാട്ടുകാരും ബിബിനും സഹോദരന്‍ അനൂപിനും ഒപ്പം ചേര്‍ന്നു. എന്നാല്‍ എന്ത് പ്രശ്‌നം ഉണ്ടായാലും രണ്ടുദിവസം കഴിയാതെ ഒപ്പിട്ട് നല്‍കില്ല എന്ന നിലപാടില്‍ ആനിയമ്മ തുടര്‍ന്നു. രംഗം വഷളായതോടെ സ്‌കൂള്‍ അധികൃതര്‍ തൊടുപുഴ കണ്‍ട്രോള്‍ റൂം പൊലിസിനെ വിവരം അറിയിച്ചു. പൊലിസെത്തി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിട്ടും ആനിയമ്മ നിലപാട് മാറ്റാഞ്ഞതിനെ തുടര്‍ന്ന് എ.എസ്.ഐ പൗലോസ്,ഡി.ഇ.ഒ പി.എന്‍ സതി,സൂപ്രണ്ടുമാരായ ജയശ്രീ, മധു എന്നിവര്‍ സ്ഥലത്തെത്തി. എന്നാല്‍ ഇടക്ക് ആനിയമ്മ ഓഫീസില്‍ നിന്ന് ബാഗുമായി ഇറങ്ങിപ്പോകാന്‍ ശ്രമിച്ചത് നേരിയ തോതില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് ഡി.ഇ.ഒയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മല്ലിക. വി.കെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുകയും ഡി.ഇ.ഒ മേലൊപ്പിട്ട് സീല്‍ വെച്ച് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണു നാട്ടുകാര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."