HOME
DETAILS

കൊച്ചി കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

  
backup
November 01 2016 | 08:11 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0-3

കളമശ്ശേരി: മധ്യകേരളത്തിലെ അര്‍ബുദരോഗികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിലാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യപടിയായ ഒ.പി. വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്.

രാവിലെ 10 മണിയോടെ ഒ.പി കൗണ്ടറിലെത്തിയ മൂന്നു രോഗികളെയും ഡോ: ഉഷ ശ്രീവാര്യര്‍ പരിശോധിച്ചു. 18 വര്‍ഷമായി തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന കോതമംഗലം പുതുക്കയില്‍ ബെന്നി വര്‍ഗീസാണ് ആദ്യ പരിശോധനക്കെത്തിയത്.

[caption id="attachment_155028" align="alignnone" width="620"] ഡോ: ഉഷ ശ്രീവാര്യര്‍ കൊച്ചി കാന്‍സര്‍ സെന്ററിലെത്തിയ ആദ്യ രോഗിക്കൊപ്പം[/caption]

 

 

ഡോ.നീതു ശ്രീധരനും രോഗികളെ പരിശോധിക്കാനെത്തി. തിരുവനന്തപുരം ആര്‍.സി.സിയിലെ ഡോ. ബാലഗോപാല്‍ അടുത്തയാഴ്ച മെഡിക്കല്‍ സൂപ്രണ്ടായി ചുമതലയേല്‍ക്കും. ഇപ്പോള്‍ ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നതെങ്കിലും ഉടന്‍തന്നെ കിടത്തിചികിത്സയും സാധ്യമാകും.

ആദ്യ ഘട്ടത്തില്‍ 150 ബെഡ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 460 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാംപസില്‍ 12 ഏക്കറിലാണ് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago