മാധ്യമ പ്രവര്ത്തകന് മര്‍ദനം
നെയ്യാറ്റിന്‍കര: മധ്യാഹ്ന പത്രത്തിന്റെ ലേഖകനെ നാലംഗ സംഘം ഓഫിസില്‍ കയറി മര്‍ദിച്ചു. താലൂക്ക് ഓഫിസിനു സമീപമുളള കേരളകൗമുദി ഫ്ളാഷിന്റെ ലേഖകനായ എല്‍.കെ.അപ്പനെയാണ് അക്രമി സംഘം മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച ഓഫീസിലെ ജീവനക്കാരനെ അക്രമികള്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി. ഓഫിസ് അടിച്ചു തകര്‍ത്തിട്ടുണ്ട്. എല്‍.കെ.അപ്പനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാല് മണിയ്ക്കാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കര പൊലിസ് അന്വേഷണം ആരംഭിച്ചു. ഓഫിസിനു താഴെയുളള ബേക്കറിയിലും ബാങ്കിലും സി.സി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ എത്രയും വേഗം പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്ന് നെയ്യാറ്റിന്‍കര സി.ഐ.സന്തോഷ്കുമാര്‍ അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയനും ജേര്‍ണലിസ്റ്റ് ഫോറവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് ഹരിദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."