ഇന്ത്യന്‍ പ്രതിരോധ കരാര്‍ സ്വന്തമാക്കാന്‍ റോള്‍സ് റോയ്‌സ് നല്‍കിയത് 10 മില്യണ്‍ പൗണ്ട്
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ പ്രമുഖ നിർമാതാക്കളായ റോള്‍സ് റോയ്‌സ് ഇന്ത്യയുടെ പ്രതിരോധ കരാറുകള്‍ ലഭിക്കാനായി പത്ത് ദശലക്ഷം പൗണ്ട് കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വ്യോമസേന വിമാനമായ ഹോക്ക് എയര്‍ക്രാഫ്റ്റിന്റെ എന്‍ജിനുകളുടെ കരാര്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഏജന്റായ സുധീര്‍ ചൗധരിക്ക് 81 കോടിയോളം രൂപ നല്‍കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനില്‍ താമസമാക്കിയ ചൗധരി നേരത്തെ തന്നെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. എന്നാല്‍ സുധീര്‍ ചൗധരി ഇന്ത്യന്‍ സര്‍ക്കാറിന് കോഴ നല്‍കുകയോ നിയമവിധേയമല്ലാത്ത ആയുധ വ്യാപാരത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരനും കുടുംബത്തിനും ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നത് ചൗധരിയാണ്.
അതേസമയം, റോള്‍സ് റോയ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. അന്വേഷണ ഏജന്‍സികളോട് പൂര്‍ണമായി സഹകരിക്കുമെന്നും അതേക്കുറിച്ച മറ്റാരോടും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."