സംഘട്ടനം; സി.പി എം പ്രവര്ത്തകന് പരുക്കേറ്റു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വമനപുരം മണ്ഡലത്തിലെ പാലോടിനു സമീപം കുന്നുംപുറത്ത് സി.പിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്കാന് എത്തിയെന്ന് ആരോപിച്ച് സി.പി എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് സ്ഥാനാര്‍ഥിയേയും ഇരുവിഭാഗം പ്രവര്‍ത്തകരേയും പാലോട് സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരു വിഭാഗത്തിലേയും നേതാക്കളോട് പൊലിസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നതിനിടെ വടികളുമായി പാഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കയറി സി.പി.എം. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സി.പി.എം. പെരിങ്ങമ്മല ലോക്കല്‍ കമ്മറ്റി അംഗം മനേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ മറ്റു മുന്ന് സി.പി എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
തുടര്‍ന്ന് ഇരു വിഭാഗത്തിലേയും ചിലരെ പൊലിസ് പിടികൂടി ലോക്കപ്പിലാക്കി. ഇവരെ പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."