വര്‍ഷത്തില്‍ ആറു ലക്ഷം കുട്ടികളുടെ മരണത്തിന് മലിനീകരണം പ്രധാന കാരണമെന്ന് യുനിസെഫ്
ഓസ്‌ലോ: വായു മലിനീകരണം ഓരോരുത്തരേയും ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയെയന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനു പിന്നാലെ ഐക്യരാഷ്ട്ര സഭയിലെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫും രംഗത്ത്.
ലോകത്തെ ഏഴില്‍ ഒന്ന് കുട്ടികളും വായു മലിനീകരണ പ്രശ്‌നങ്ങള്‍ ഗുരുതരമായി അനുഭവിക്കുന്ന സ്ഥലങ്ങളിലാണ് ജീവിക്കുന്നതെന്ന് യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും ദക്ഷിണേഷ്യയിലാണ് കുട്ടികള്‍ കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നത്.
യുനിസെഫിന്റെ നേതൃത്വത്തില്‍ ഇരുനൂറോളം രാജ്യങ്ങളെ പങ്കെടുപ്പിച്ച് മൊറോക്കോയില്‍ ഏഴു മുതല്‍ 18 വരെ നടത്തുന്ന ആഗോള താപന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വയ്ക്കും.
ഓരോ വര്‍ഷവും ആറു ലക്ഷം കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം വായു മലിനീകരണമാണെന്നും യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അന്തോണി ലേക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."