ന്യൂനപക്ഷ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പണം നവംബര്‍ 30 വരെ നീട്ടി
ആലപ്പുഴ: വെബ്‌സൈറ്റ് കുരിക്കില്‍പ്പെട്ട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ച ന്യൂനപക്ഷ പ്രീമെട്രിക്ക് പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പണം നവംബര്‍ 30 വരെ വീണ്ടും നീട്ടി. ഒക്ടോബര്‍ 31 ആയിരുന്നു അവസാന തിയതി.
അടിക്കടി സര്‍വര്‍ തകരാറാകുന്നത് പതിവാണ്. ഇത് മൂലം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലായിരുന്നു.
ഇതോടെ പരാതികളുമായി രക്ഷിക്കാളും അധ്യാപകരം രംഗത്ത് വരുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
സ്‌കോര്‍ഷിപ്പ് സമര്‍പ്പണമായി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തിയതി നീട്ടിയത്.
മൂന്നാം തവണയാണ് തീയതി നീട്ടുന്നത്. ഇതുവരെ പുതുതായി 12000291 ആപേക്ഷ നല്‍കിയപ്പോര്‍ 6276713 പേര്‍ അപേക്ഷ പുതുക്കി. മൊത്തം 18277004 അപേക്ഷകള്‍ ലഭിച്ചതായി സ്‌കോര്‍ഷിപ്പ് വെബ്‌സൈറ്റില്‍ പറയുന്നു.
അപേക്ഷ സമര്‍പ്പണത്തിന്റെ തുടക്കത്തില്‍ വരുമാനം, ജാതി എന്നിവയുടെ രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, ഫോട്ടോ, വിദ്യാര്‍ഥിയുടെ സാക്ഷ്യപത്രം, പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം, നേറ്റിവിറ്റി, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒന്‍മ്പതോളം രേഖകള്‍ സ്‌കാന്‍ ചെയ്ത് സൈറ്റില്‍ അപ്പ് ലോഡ് ചെയണമായിരുന്നു.
എന്നാല്‍ സര്‍വര്‍ തകരാറാകുന്നത് മൂലം പിന്നീട് ഇത് മാറ്റി. സ്‌കോളര്‍ഷിപ്പ് സമര്‍പ്പണത്തിന് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
സര്‍വര്‍ തകരാറു മൂലം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാര്‍ പലപ്പോഴും സാധിക്കുന്നില്ല. ചില സര്‍ട്ടിഫിക്കറ്റുകള്‍ പത്ത് രൂപയുടെ മുദ്ര പേപ്പറില്‍ സമര്‍പ്പിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.
ഇത് സാമ്പത്തിക ബാധ്യത വരുത്തുമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുദ്ര പേപ്പര്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിരവധി തെറ്റുകളും കടന്നുകൂടിയിരുന്നു.ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖ പ്രിന്റടുത്ത് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം പഠിക്കുന്ന സ്‌കൂളില്‍ നല്‍കണം. നൂറുകണക്കിന് അപേക്ഷകളാണ് ദിനംപ്രതി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."