HOME
DETAILS
MAL
മലപ്പുറം സ്ഫോടനം എന്‍.ഐ.എ അന്വേഷിക്കണം: ബി.ജെ.പി
backup
November 01 2016 | 19:11 PM
കോഴിക്കോട്: മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന സ്ഫോടനത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്ഫോടനം ആകസ്മികമല്ല. ഭോപ്പാല്‍ സംഭവത്തിന്റെ പ്രതികരണമോ പ്രതികാരമോ ആയിരിക്കാം കലക്ടറേറ്റില്‍ നടന്ന സ്ഫോടനം. നിരോധിക്കപ്പെട്ട സിമിക്കും അനുബന്ധ സംഘടനകള്‍ക്കും കേരളത്തില്‍ സജീവ സാന്നിധ്യമുണ്ടെന്നതിന്റെ തെളിവാണിത്. സമഗ്രമായ അന്വേഷണത്തിലൂടെ സ്ഫോടന പരമ്പരകള്‍ നടത്തുന്ന ശക്തികളെ കണ്ടെത്തണം. അത്യാഹിതങ്ങള്‍ സംഭവിച്ചില്ലെന്നതുകൊണ്ട് സര്‍ക്കാര്‍ ഇതിനെ ലാഘവത്തോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."