മാധ്യമവിലക്കിനു കടിഞ്ഞാണിടാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കണം: കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കിനു കടിഞ്ഞാണിടാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ നിര്‍ദേശം നല്‍കണമെന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കോടതികളില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അപമാനിക്കപ്പെടുമ്പോള്‍ ഹൈക്കോടതിയുടെ ജൂബിലിത്തിളക്കത്തിനു കരിനിഴല്‍ വീഴുകയാണെന്ന കാര്യം ചീഫ് ജസ്റ്റിസ് മനസിലാക്കണം. കോടതി വാര്‍ത്തകള്‍ അറിയാനുള്ള പൊതുസമൂഹത്തിന്റെ അവകാശം മാസങ്ങളായി നിഷേധിക്കുന്നു. ഇതിനിടെ നീതിപീഠം ജൂബിലിയാഘോഷം നടത്തുന്നതു കേരളീയ സമൂഹത്തിനു മുഖംചുളിച്ചു മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെങ്കില്‍ കോടതിയില്‍ നിന്ന് നല്കുന്ന പി.ആര് വാര്‍ത്തകളും ബഹിഷ്കരിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന് ആവശ്യപ്പെട്ടു. എ.വി മുസഫര്‍, വി അബ്ദുല്‍ മജീദ്, സി റഹീം, ബി.എസ് പ്രസന്നന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."