HOME
DETAILS

കോഴിക്കോട്ട് വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു

  
backup
November 01 2016 | 19:11 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a%e0%b5%86

കോഴിക്കോട്:പക്ഷിപ്പനി വാര്‍ത്തയുടെ ആശങ്കയൊഴിയുന്നതിനു മുമ്പ് സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി. (സ്‌ക്രബ് ടൈഫസ്)സ്ഥിരീകരിച്ചു. രാമനാട്ടുകര സ്വദേശനിയായ വീട്ടമ്മക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.
വീട്ടില്‍ വളര്‍ത്തുന്ന മുയലിന്റെ ശരീരത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. ഇതിനു മുമ്പ് തൃശൂര്‍,വയനാട്, ഇടുക്കി ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗം ഈയിടെയാണ് കോഴിക്കോട്ടും സ്ഥിരീകരിച്ചത്. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട്ട് രോഗം ബാധിച്ചവരുടെ എണ്ണം പതിമൂന്നായി. വയനാട് വനപ്രദേശങ്ങള്‍ക്കു സമീപം താമസിക്കുന്ന ഏതാനും പേരില്‍ മാസങ്ങള്‍ക്കു മുമ്പ് രോഗം കണ്ടെത്തിയിരുന്നു.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകുന്ന രോഗം എലി, മുയല്‍, അണ്ണാന്‍ തുടങ്ങിയ മൃഗങ്ങളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുടെ ശരീരത്തില്‍ കടന്നുകൂടുന്ന ഓറിയന്റാ സുസുഗാമുഷി വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകളാണ് രോഗവാഹകര്‍. ആദ്യമായി ജപ്പാനിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
രോഗം ബാധിച്ചവരുടെ ശരീരത്തില്‍ സിഗററ്റ് കൊണ്ട് പൊള്ളിച്ചതുപോലെ വൃത്താകൃതിയില്‍ വ്രണം രൂപപ്പെടും.  കടുത്ത പനി, തലവേദന, വിറയല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചെള്ളില്‍ നിന്നും മനുഷ്യന് കടിയേറ്റ് 12 ദിവസം കഴിഞ്ഞാലെ രോഗലക്ഷണങ്ങള്‍ പ്രകടമാകൂ. രോഗം മൂര്‍ഛിച്ച് പിന്നീട് ന്യൂമോണിയയായും തലച്ചോറിനെ ബാധിക്കും. ഇടവേളക്കു ശേഷം ജനവാസമേഖലയില്‍ രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago