HOME
DETAILS

ഭരണപരിഷ്‌കരണ കമ്മിഷന്‍ പെരുവഴിയില്‍; എം.എല്‍.എ ഹോസ്റ്റല്‍ ഒഴിയാന്‍ വി.എസിനു നോട്ടിസ്

  
backup
November 01 2016 | 19:11 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിഞ്ഞുകൊടുക്കാന്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. വി.എസിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച സാഹചര്യത്തിലാണ് നടപടി.
മുറി ഇന്നലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടാണ് സ്പീക്കറുടെ ഓഫിസില്‍ നിന്ന് ഇന്നലെ കത്തു നല്‍കിയത്. ഭരണപരിഷ്‌കരണ കമ്മിഷന്റെ ഓഫിസ് എന്ന നിലയില്‍ കമ്മിഷന്‍ അംഗങ്ങളും സ്റ്റാഫും ഒത്തുകൂടിയിരുന്ന മുറിയായിരുന്നു ഇത്. ഇതോടെ കമ്മിഷന് ഫലത്തില്‍ ആസ്ഥാനമില്ലാത്ത അവസ്ഥ വന്നിരിക്കയാണ്.
താമസത്തിനുള്ള സ്ഥലം ഓഫിസ് ആവശ്യത്തിന് അനുവദിക്കാനാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന് മുറി അനുവദിക്കുന്നതിനു വേണ്ടിയാണ് വി.എസിനെ ഒഴിപ്പിക്കുന്നതെന്ന് അറിയുന്നു. ഓഫിസ് സംബന്ധിച്ച വി.എസിന്റെ ആവശ്യത്തില്‍ ഇതുവരെ അദ്ദേഹത്തിനു സ്വീകാര്യമായ തീരുമാനമുണ്ടായിട്ടില്ല. സെക്രട്ടേറിയറ്റിലോ അനക്‌സിലോ ഓഫിസ് അനുവദിക്കണമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന കമ്മിഷന്റെ ആദ്യ യോഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഐ.എം.ജിയില്‍ ഓഫിസ് അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. സൗകര്യങ്ങളില്ലെന്ന കാരണത്താല്‍ ഈ ഓഫിസ് സ്വീകരിക്കാന്‍ വി.എസ് തയാറായിട്ടില്ല.
കമ്മിഷന്‍ അധ്യക്ഷനായ വി.എസിന് എട്ടു സ്റ്റാഫ് അംഗങ്ങളുണ്ട്. കൂടാതെ, കമ്മിഷന്‍ സ്റ്റാഫായി വേറെ 12 പേരുമുണ്ട്. ഇവരില്‍ പലരും തങ്ങുന്നത് എം.എല്‍.എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കില്‍ വി.എസിന് നേരത്തെ അനുവദിച്ച മുറിയിലാണ്. മുറി ഒഴിയുന്നതോടെ കമ്മിഷനു പ്രവര്‍ത്തിക്കാന്‍ ആസ്ഥാനമില്ലാത്ത അവസ്ഥ വരും. കമ്മിഷനിലേക്ക് സെക്രട്ടേറിയറ്റില്‍ നിന്ന് ചില ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ഓഫിസ് ഇല്ലാത്തതിനാല്‍ അവരെല്ലാം നേരത്തെയുള്ള ഓഫിസുകളില്‍ തന്നെ തുടരുകയാണ്. ഇതോടെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ഫലത്തില്‍  നോക്കുകുത്തിയായി മാറുന്ന അവസ്ഥയിലാണ്.
മുറി ഒഴിയാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ട കാര്യം വി.എസ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഓഫിസ് സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി വി.എസിന് ഉറപ്പു നല്‍കിയതായി അറിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago